ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും കർണാടകയുടെ മേക്കേദാട്ട് അണക്കെട്ട് നിർമ്മാണ പദ്ധതിയെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ 136 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ നിയമസഭയിലെ നയപ്രഖ്യാപനത്തിലൂടെയും തമിഴ്നാട് [&Read More
ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ [&Read More
21-കാരനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മാതാവിനയച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ട യുവതിയടക്കം 6 പേർക്കായി തിരച്ചിൽ
കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ള ആറംഗ സംഘത്തിനായി ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21Read More
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച റെപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ രാജേഷിന് മരണാനന്തര സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ട് വരുന്നതിനിടയിലാണ് രാജേഷ് ദാരുണമായി അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കർണാടക വനത്തിനും കാര്യങ്കോട് [&Read More
‘ഏതൊഴുക്കിനെയും മറികടക്കുന്നവൻ’; ദുരന്തമുഖത്ത് മറ്റൊരാൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവൻ വെടിഞ്ഞ്
ചെറുപുഴ: പ്രകൃതിയുടെ കലിതുള്ളലിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ (40) വേർപാട് നാടിന് നോവാകുന്നു. കാര്യങ്കോട് പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്താനായത്. മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ ശബനിയിലെ ബെന്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. ഉരുൾപൊട്ടിയൊഴുകിയെത്തിയ മലവെള്ളത്തിൽ തുരുത്തിൽ കുടുങ്ങിയ ബെന്നിയെ രക്ഷിക്കാൻ രാജേഷും സംഘവും റാഫ്റ്റിലെത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ബെന്നിയെ കരയിലെത്തിക്കാൻ തന്റെ ലൈഫ് ജാക്കറ്റ് ഊരി നൽകിയ രാജേഷ്, [&Read More
തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന തൻ്റെ വിവാദ പ്രസ്താവനയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും കൂട്ടിച്ചേർത്തു. പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസുടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദപരമായ പരാമർശം. സ്ത്രീകൾ നിരക്കിളവുള്ള ബസുകളിൽ തള്ളിക്കയറുകയും എന്നാൽ കുട്ടികളെ വലിയ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നു [&Read More
കോഴിക്കോട്: പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.Read More
പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ക്യാംപുകളിൽ ഒരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവെയാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയ അവസ്ഥയാണുള്ളതെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്രമഴയെ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ [&Read More
‘ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ; ഹെലികോപ്റ്ററും മുഖ്യമന്ത്രി ഊണു കഴിച്ചതുമല്ല വിഷയം’-
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടതെന്ന് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതോ ഊണ് കഴിച്ചതോ അല്ല വിഷയമാക്കേണ്ടതെന്നും, പ്രളയകാലത്തെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലും സർക്കാരിന് സംഭവിച്ച വീഴ്ചകൾ ആർജ്ജവത്തോടെ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി മാതൃകയാക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുൻ എൽഡിഎഫ് ഭരണകാലത്തും പ്രളയമുണ്ടായപ്പോൾ [&Read More
കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി
കോട്ടയം: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരൺ (30) നെയാണ് കാണാതായത്. കഴിഞ്ഞദിവസം രാത്രിയോടെ പ്രദേശത്ത് വലിയ അളവിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് വീടിനു സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഒലിച്ചുപോയത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ശരൺ അപകടത്തിൽപ്പെട്ടത്. കാണാതായ യുവാവിനായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ കോട്ടയം എംസി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ രൂക്ഷമായ [&Read More