തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ പരാതിക്കാരനായ കെ.പി.സി.സി വക്താവ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയാണെന്ന് രാജു പി. നായർ പറഞ്ഞു. റിപ്പോർട്ടർ ടി.വിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആരോപണം ആന്റോ വീണ്ടും ആവർത്തിച്ചെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമാണെന്നും പരാതിക്കാരൻ [&Read More
‘വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്’- സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ ഒരു അവസ്ഥയിലേക്കെത്തിയതിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വർഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. തന്നെക്കൊണ്ട് വിമർശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.Read More
രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് വികസനത്തുടർച്ചയുടെ മികച്ച മാതൃകയായി എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം. Read More
‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്, എന്നിട്ടാണ് വലിയ വേദവാക്യം പറയുന്നത്’; ആന്റോ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ലെന്നും നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ [&Read More
‘കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുത്, ഇതൊരു നല്ല ലക്ഷണമല്ല’; എസ്എഫ്ഐ ബാനറില് വിമര്ശനവുമായി
തിരുവനന്തപുരം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള എസ്.എഫ്.ഐ ബാനർ കുട്ടികളെ കൊണ്ട് പിടിപ്പിച്ചുള്ള പ്രചാരണത്തിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുതെന്നും രാഷ്ട്രീയ മാന്യത പുലർത്തണമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതൊരു നല്ല ലക്ഷണവും നല്ല പ്രവണതയുമല്ലെന്നും അവർ കൂട്ടിച്ചേർത്തു. “ദയവ് ചെയ്ത് കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുത്. രാഷ്ട്രീയ മാന്യത എന്നൊന്നുണ്ട്. വളർന്നു വരുന്ന പ്രായത്തിൽ തന്നെ അത് പരിശീലിപ്പിക്കേണ്ടതാണ്. ആ ഉത്തരവാദിത്തബോധമാണ് മുതിർന്ന സംഘടനാ പ്രവർത്തകർ പ്രകടിപ്പിക്കേണ്ടത്. ഇതൊരു [&Read More
‘സെൻട്രൽ ജയിലിൽ ഞാൻ ഒരുക്കിയ സൗകര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ട്രോളി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക്, സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും എല്ലാം താൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം എന്നുമാണ് ശ്രീലേഖയുടെ പരിഹാസം. തച്ചങ്കരിയുടെ പേരെടുത്ത് പറയാതെയാണ് പോസ്റ്റ്. “തിരുവനന്തപുരം സെൻട്രൽ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ ‘ഓപറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപവൽക്കരിച്ചു. അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള വൻകിട മയക്കുമരുന്ന് കള്ളക്കടത്ത് കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച സംഘം പ്രവർത്തനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യയാണ് ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിന് നേതൃത്വം നൽകുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് ഈ സംഘത്തിന് കീഴിലുള്ളത്. ഓരോ [&Read More
തിരുവനന്തപുരം: ഇഡിയുടെ യഥാർത്ഥ ലക്ഷ്യം പിണറായി വിജയനോ പി.എ. മുഹമ്മദ് റിയാസോ അല്ലെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് നീക്കം നടത്തുകയാണ്. ഇത് അദ്ദേഹത്തിനെതിരായ വ്യക്തിപരമായ നീക്കമല്ല, മറിച്ച് പാർട്ടിയെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇഡി പുതിയ കഥകൾ രചിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങാത്തവരെ വശത്താക്കാൻ അന്വേഷണ ഏജൻസികളെ [&Read More
പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ അംബാനിയുടെ വക വഴിപാട്; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക
കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നിർവ്വഹിച്ചു. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് പ്രധാനമന്ത്രിക്കായി നടത്തിയത്. അനിഴം നക്ഷത്രത്തിലാണ് ഈ വഴിപാടുകൾ പൂർത്തിയാക്കിയത്. കൂടാതെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പാൽപ്പായസം വഴിപാടും നടത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിക്കായി ഈ പൂജകളും വഴിപാടുകളും സമർപ്പിച്ചത്. അംബാനിയുടെ മകൻ അനന്ത് അംബാനി ഏപ്രിൽ രണ്ടിന് രാജരാജേശ്വര ക്ഷേത്രത്തിൽ നേരിട്ടെത്തി ദർശനം നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികളും ജീവനക്കാരും [&Read More
വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി [&Read More