27/09/2026
[fontresizer_tawhidurrahmandear_widget]

‘കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുത്, ഇതൊരു നല്ല ലക്ഷണമല്ല’; എസ്എഫ്ഐ ബാനറില്‍ വിമര്‍ശനവുമായി ശാരദക്കുട്ടി

 ‘കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുത്, ഇതൊരു നല്ല ലക്ഷണമല്ല’; എസ്എഫ്ഐ ബാനറില്‍ വിമര്‍ശനവുമായി ശാരദക്കുട്ടി

ശാരദക്കുട്ടി

തിരുവനന്തപുരം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള എസ്.എഫ്.ഐ ബാനർ കുട്ടികളെ കൊണ്ട് പിടിപ്പിച്ചുള്ള പ്രചാരണത്തിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുതെന്നും രാഷ്ട്രീയ മാന്യത പുലർത്തണമെന്നും അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതൊരു നല്ല ലക്ഷണവും നല്ല പ്രവണതയുമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

“ദയവ് ചെയ്‌ത് കുട്ടികളിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുത്. രാഷ്ട്രീയ മാന്യത എന്നൊന്നുണ്ട്. വളർന്നു വരുന്ന പ്രായത്തിൽ തന്നെ അത് പരിശീലിപ്പിക്കേണ്ടതാണ്. ആ ഉത്തരവാദിത്തബോധമാണ് മുതിർന്ന സംഘടനാ പ്രവർത്തകർ പ്രകടിപ്പിക്കേണ്ടത്. ഇതൊരു നല്ല ലക്ഷണമല്ല, നല്ല പ്രവണതയുമല്ല” – ശാരദക്കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കൊല്ലം ജില്ലയിലെ ഗുഹാനന്ദപുരത്തെ സ്കൂളിലെ വിദ്യാർത്ഥികളാണ് ‘നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം’ എന്നെഴുതിയ എസ്.എഫ്.ഐ ബാനറും പിടിച്ച് പ്രത്യക്ഷപ്പെട്ടത്. യൂണിഫോമിട്ട വിദ്യാർത്ഥികൾ ഈ ബാനറുമായി നിൽക്കുന്നതിനെതിരെ തൃത്താല മുൻ എം.എൽ.എ വി.ടി. ബൽറാമും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐയുടെ ബാനറിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷമാണ് ഉയരുന്നത്.

Also read: