27/09/2026
[fontresizer_tawhidurrahmandear_widget]

‘പിണറായിയെ വെറുതെ വിടില്ല, നിർണായക തെളിവുകൾ പുറത്തുവിടും’: സ്വപ്ന സുരേഷ്

 ‘പിണറായിയെ വെറുതെ വിടില്ല, നിർണായക തെളിവുകൾ പുറത്തുവിടും’: സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പിണറായി വിജയനെതിരായി നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിൽ നിവേദനം നൽകിയതായി അവർ വ്യക്തമാക്കി. പിണറായി വിജയനെയും കുടുംബത്തെയും വെറുതെ വിടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എം. ശിവശങ്കർ തനിക്ക് കൈമാറിയിട്ടുള്ള രേഖകൾ, ഡിജിറ്റൽ തെളിവുകൾ, വോയ്സ് മെസ്സേജുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് മുന്നറിയിപ്പ് നൽകി. മുൻ മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് പ്രതിസ്ഥാനത്ത് വരുന്ന നിരവധി കാര്യങ്ങൾ ഇതിലൂടെ വെളിപ്പെടുമെന്നാണ് ഇവരുടെ അവകാശവാദം.

പിണറായി വിജയനും കുടുംബത്തിനും മുന്നിൽ ഇനി എണ്ണപ്പെട്ട ദിവസങ്ങളും സമയവും മാത്രമേയുള്ളൂ എന്ന് പറഞ്ഞ സ്വപ്ന സുരേഷ്, വിഷയം ഗൗരവമായി എടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Also read: