മലപ്പുറം: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഡോ. എൻ.എ.എം അബ്ദുൽഖാദിർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമർ [&Read More
കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവാകാവുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ പേജിലെ മുപ്പതിലേറെ ഫോളോവേഴ്സ് അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്കൂൾ കേന്ദ്രീകരിച്ചു നടന്ന സൈബർ ഇടപാടുകളെക്കുറിച്ചും പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഒരു വിദ്യാർത്ഥി സ്കൂളിൽ കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതായി സൈബർ പരിശോധനയിൽ [&Read More
വണ്ടൂർ: നാടിനെ നടുക്കിയ അപകടമരണത്തിന്റെ വിലാപം അടങ്ങും മുൻപേ, വീട്ടിൽ മോഷ്ടാവിന്റെ വിളയാട്ടം. തെങ്ങിൽ നിന്ന് വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. അസ്കറിന്റെ ഭാര്യ സുലൈഖയുടെ സഹോദരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു അസ്കറിന്റെ ഖബറടക്കം. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരുന്ന ബന്ധുക്കൾ രാത്രി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ജനലിനോട് ചേർന്ന് കിടന്നിരുന്ന സുലൈഖയുടെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന വള, [&Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ യാത്രാവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്, ഹെലികോപ്റ്റർ പറന്ന ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും യാത്രക്കാരെക്കുറിച്ചുമുള്ള വിവരങ്ങൾ അതീവ രഹസ്യമാണെന്ന് പോലീസ് ആസ്ഥാനത്തുനിന്നും അറിയിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നു എന്നോ, മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തു എന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. ഇത്തരം [&Read More
ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് ജീവിതമേകും; സങ്കീർണ്ണ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നു, സംസ്കാരം നാളെ
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞു ആലിൻ ഷെറിൻ എബ്രഹാം മടങ്ങുന്നത് നാലു കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി. പത്തുമാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങൾ മാറ്റിവെക്കാനുള്ള അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുന്നു. മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകനായ ആലിൻ ഷെറിൻ, ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി 7.13ന് പുറപ്പെട്ട ആംബുലൻസ് എം.സി. റോഡ് വഴി വെറും [&Read More
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞുജീവന്റെ ഓർമ്മകൾ ഇനി അഞ്ചുപേരിലൂടെ തുടിക്കും. റോഡപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളായ ആലിൻ, മരണാനന്തരം തന്റെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകിയാണ് ലോകത്തോട് വിടപറഞ്ഞത്. വേർപാടിന്റെ കഠിനമായ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച മാതാപിതാക്കളുടെ തീരുമാനം ഏറെ മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആലിന്റെ [&Read More
കോഴിക്കോട്: സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് മുൻപ് തന്റെ ഒരു റിവ്യൂ വീഡിയോ പിൻവലിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ഒരാളുടെ നിരന്തരമായ ഭീഷണിയും മാനസിക സമ്മർദ്ദവും കാരണമാണ് അന്ന് വീഡിയോ നീക്കം ചെയ്തതെന്നും, എന്നാൽ സിനിമാ മേഖലയിലുള്ളവർ പ്രചരിപ്പിക്കുന്നത് പോലെ തന്നെ തോക്കിൻമുനയിൽ നിർത്തി ചെയ്യിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് അന്ന് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്. നിരന്തരം ഫോണിലൂടെ വിളിച്ച ഒരാൾ വധഭീഷണി മുഴക്കുകയും [&Read More
‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More
കഞ്ചാവ് കേസിൽ കുടുക്കാൻ ലഹരിവസ്തു എത്തിച്ചു, ലക്ഷങ്ങൾ കൈക്കൂലി; കാക്കിക്കുള്ളിലെ അഴിമതി റിപ്പോർട്ട്
ശാസ്താംകോട്ട: സഹപ്രവർത്തകരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിന് പ്രതികാര നടപടി നേരിടേണ്ടി വന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലിലും പോലീസ് അസോസിയേഷന്റെ പീഡനത്തിലും മനംനൊന്താണ് തീരുമാനം. കഴിഞ്ഞ ജൂലൈയിൽ നടന്ന മോഷണക്കേസിൽ ആക്രിക്കട ഉടമയിൽ നിന്ന് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് ഹർഷാദ് റിപ്പോർട്ട് [&Read More
ബെംഗളൂരു: ബെംഗളുരുവിനു സമീപം ഹൊസ്കോട്ടെ ദബാസ്പെട്ട ഹൈവേയിൽ ഇന്നു പുലർച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴു യുവാക്കൾ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.മരിച്ചവരെല്ലാം ബംഗളൂരുവിൽ വിദ്യാർഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കൾ സഞ്ചരിച്ചിരുന്ന എക്സ്യുവി കാർ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന അശ്വിൻ നായർ (17), അയാൻ, അർഹാൻ ഷെരീഫ്, ഭരത് (18), ഏദൻ ജോർജ് എന്നിവരും [&Read More