തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിലെ തുലാഭാരച്ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരിക്കേറ്റു. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയിൽ കാലിൽ പൊട്ടലുകളില്ലെന്നും ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നിൽ കപ്പപ്പഴം ഉപയോഗിച്ച് തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ കയർ പൊട്ടിവീഴുകയായിരുന്നു. ത്രാസ് താഴേക്ക് പതിച്ചാണ് [&Read More
പുസ്തകം വാങ്ങാൻ ഇറങ്ങി; ഐസ്ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട് പെൺകുട്ടി; യുവാവിനെതിരെ പോക്സോ
ആലുവ: 12 വയസ്സുകാരിയെ ചേറായിയിലെ ഐസ്ക്രീം വിൽപ്പനക്കാരനുമായി പൂനെയിൽ വെച്ച് കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ (Read More
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിത കണ്ടക്ടർമാർക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കണമെന്ന നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി അധികൃതരെയും നേരിട്ട് കേട്ടശേഷമാകണം നടപടിയെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. വനിത കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല തുടങ്ങിയവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വനിതാ കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിൽ ആർത്തവാവധി നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആർത്തവാവധി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കും. കഠിനമായ ആർത്തവാനുഭവങ്ങൾ [&Read More
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രമുഖ യൂട്യൂബറെ മേഘാലയയിൽ കണ്ടെത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദിനെയാണ് മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിംഗ് രംഗത്ത് ശ്രദ്ധേയനായ ദിൽഷാദിന് ധാരാളം ഫോളോവേഴ്സുണ്ട്. പുതിയ കണ്ടന്റുകൾക്കായി വിവിധ നാടുകളിലേക്ക് യാത്ര നടത്താറുള്ള ഇയാൾ, കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ [&Read More
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് ഉണ്ടാകുന്നത് വരെ വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ലെന്നും ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കാൻ മനഃപൂർവം ബോർഡ് രൂപീകരണം വൈകിപ്പിക്കുകയായിരുന്നുവെന്നും അന്ന് ബോർഡ് നിലവിൽ വന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തനിക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തി. മകൾക്ക് എന്നല്ല, മക്കൾക്കും മകന്റെ ഭാര്യക്കും ഭക്ഷണം ഉണ്ടാക്കുന്ന രീതി [&Read More
ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന വിദ്വേഷ പ്രസ്താവനയിൽ ആർ.എസ്.എസ്. ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എ.ഐ. വൈ.എഫ്. (Read More
താമരശ്ശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൂട്ടിയിട്ടു; വീട്ടുകാരെ മർദിച്ച് മോചിപ്പിച്ച്
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. ഇന്നലെ അർദ്ധരാത്രിയോടെ ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് യുവാവ് വിളിച്ചുവരുത്തിയ ആറംഗ സംഘം വീട്ടുകാരെ മർദിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം ഇയാളെ മോചിപ്പിച്ചു കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുൽ, സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വന്ന ബൈക്കുകൾ നാട്ടുകാർ പൊലീസിന് [&Read More
തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ് ‘വിജിലൻസ് വിസിൽ’ പദ്ധതി ആരംഭിച്ചു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കഴിഞ്ഞ 10 വർഷമായി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് അധ്യാപികമാർ എംഡിഎംഎ കേസിൽ അറസ്റ്റിലായത് ഞെട്ടിക്കുന്നതാണെന്നും, വകുപ്പിനെ ആരോ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. [&Read More
ന്യൂഡൽഹി: മോദിയുടെയും അമിത് ഷായുടെയും പോലീസ് എന്തും കാണിക്കാമെന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണെന്ന് സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. എ.കെ.ജി. ഭവനിലെത്തി ഡൽഹി പോലീസ് കാണിക്കാൻ ശ്രമിച്ച കാര്യങ്ങൾ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം അംഗീകരിക്കില്ലെന്നും, എന്ത് വിലകൊടുത്തും ഈ പോലീസ് രാജിനെതിരെ ഉറച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി. വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്ന എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എത്തിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമരത്തിന് നേരെ [&Read More
അന്തരിച്ച ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജുവിന്റെ സ്മാരക മന്ദിര നിർമ്മാണം ആറു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ പാർട്ടിയിൽ അതൃപ്തി.Read More