കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ദീപകിന്റെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ [&Read More
യുവാക്കളെല്ലാം യൂറോപ്പിൽ; പത്തനംതിട്ടയിൽ ആൾതാമസമില്ലാതെ 61,000 വീടുകൾ, ബാങ്കുകളിൽ അവകാശികളില്ലാതെ 111 കോടി,
പത്തനംതിട്ട: വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ യൂറോപ്പിലേക്ക് കടന്നപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. കേരളത്തിന്റെ പ്രവാസി ഭൂപടത്തിൽ എന്നും മുൻപന്തിയിലായിരുന്നു പത്തനംതിട്ട. യുവതലമുറയുടെ കൂട്ടപ്പലായനം ജില്ലയെ ഒരു ‘വൃദ്ധസദന’മാക്കി മാറ്റിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ‘ദീപിക’ ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണു കുടിയേറ്റ പ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ശൂന്യത ജില്ലയിലെ ഉന്നത വിദ്യാഭ്യാസ [&Read More
കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാമൂഹിക പ്രവർത്തക എം.എ ഷഹനാസിനെതിരെ കള്ളപ്പണ ഇടപാട് ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ. ഷഹനാസ് പല പേരുകളിൽ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും വിദേശയാത്രകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആരോപിച്ചാ് കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഷഹനാസ് ഒരേ സമയം വ്യത്യസ്ത പേരുകളിലുള്ള തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിട്ടുണ്ടെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷിന്റെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (Read More
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിൽ വൻതോതിലുള്ള പിൻവാതിൽ നിയമനത്തിന് നീക്കം. സർക്കാർ വകുപ്പുകളുടെ കടുത്ത എതിർപ്പ് മറികടന്നാണ് 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതി ഒരുങ്ങുന്നത്. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ചാണ് നടപടി. നിലവിൽ കോടികളുടെ സഞ്ചിത നഷ്ടത്തിൽ ഓടുന്ന സ്ഥാപനത്തിന് ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സഹകരണ സെക്രട്ടറി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. 10 വർഷത്തിലധികമായി ജോലി ചെയ്യുന്നവരെന്ന [&Read More
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ആര്യനാട് മോഹനൻ തിരോധാനക്കേസിൽ ആറ് വർഷത്തിന് ശേഷം നിർണ്ണായക വഴിത്തിരിവ്. മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്തെ തോട്ടിൽ നിന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാത്ത നിലയിൽ കണ്ടെത്തിയ വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി ക്രൈംബ്രാഞ്ച് മാറ്റി. ഇതോടെ മോഹനനെ അപായപ്പെടുത്തിയതാകാം എന്ന സംശയത്തിൽ പ്രദേശം കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. 2020 മെയ് 8ന് കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനായ മോഹനനെ (56) കാണാതാകുന്നത്. [&Read More
കളമശ്ശേരി: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ കേരളം വലിയ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിലവിൽ തുടക്കമിട്ട വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണം. മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ ഈ സർക്കാരാണ് പൂർത്തിയാക്കുന്നത്. വികസനത്തുടർച്ച ഇല്ലാതായാൽ നാട് വലിയ പ്രതിസന്ധിയിലാകും. [&Read More
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂർണമായും സ്പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്പോൺസർഷിപ്പ് [&Read More
‘കെ.കെ ശൈലജ പി.ആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ്’; രൂക്ഷവിമര്ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമർശനം. പുതിയ കാലത്തെ പി.ആർ നിർമിതികളിലെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് ശൈലജയെന്ന് രാഹുൽ വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് നിഷ്കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളോട് ശൈലജ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. ഓണത്തിന് അലവൻസ് നൽകുന്നത് [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). തന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തന്ത്രിയുടെ പേരിൽ മാത്രം 2.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയെ എസ്ഐടി ശക്തമായി [&Read More