തദ്ദേശ സ്വയംഭരണ വകുപ്പിൽ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം. Read More
കണ്ണീരും പ്രാർത്ഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ, സമസ്തയുടെ അമരക്കാരന് ജനസഹസ്രങ്ങൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി.Read More
കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി ബസ് സർവീസുകളിൽ ചിലയിടങ്ങളിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വനിതാ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ ടിക്കറ്റ്’ പുരുഷന്മാർക്ക് നൽകിയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കായി ഈടാക്കുന്ന തുക ബസ് ജീവനക്കാർ സ്വന്തം പോക്കറ്റുകളിലേക്ക് നിക്ഷേപിക്കുകയാണ്. സംഭവത്തിൽ ചില യാത്രക്കാർ നേരിട്ട് പരാതി നൽകിയതോടെ അധികൃതർ അന്വേഷണവും തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതികൾ പിൻവലിപ്പിക്കാനും രാഷ്ട്രീയ ഇടപെടലിലൂടെ വിഷയം ഒത്തുതീർപ്പാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ [&Read More
മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം മുൻപ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. വിചാരണ നേരിടാൻ തക്കവണ്ണമുള്ള മതിയായ കുറ്റങ്ങൾ പ്രതികൾക്കെതിരെയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വനം വകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എന്നാൽ, മരങ്ങൾ കൊണ്ടുപോകാൻ [&Read More
കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ ഇകഴ്ത്തി സംസാരിച്ച സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചില്ലറ ഉളുപ്പില്ലായ്മയോ വിവരക്കേടോ അല്ല മേജർ രവി കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് സ്വയം ബോധ്യപ്പെടുത്തിയെന്നും, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയതെന്നും ജിന്റോ ജോൺ ചോദിച്ചു. [&Read More
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി.Read More
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും സിജെപി ഡഹിയിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.Read More
മലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അന്തരിച്ചു. പാണ്ഡിത്യത്തിന്റെ പ്രൗഢിയും എളിമയാർന്ന ജീവിതചര്യയും കൊണ്ട് വേറിട്ടുനിന്ന പണ്ഡിത വ്യക്തിത്വമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സേവനങ്ങൾ കാഴ്ചവെച്ചാണ് ആലിക്കുട്ടി മുസ്ലിയാരുടെ മടക്കം. ജാമിഅ നൂരിയ്യ അറബിക് കോളേജ് [&Read More
‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ
കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടക്കുന്നവിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് മേജർ രവി. സമരരംഗത്തുള്ളത് വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചിലരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ ‘പാർലമെന്റ് ആക്രമണം നടത്താൻ’ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ പോയി പോലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്താൽ തിരിച്ചടി കിട്ടുമെന്നും, അതിനുശേഷം കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. സമരത്തിൽ കുട്ടികൾക്ക് അടിയേൽക്കുന്നത് കണ്ടപ്പോൾ [&Read More