കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും അന്തസ്സോടെ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്,’ എന്ന് ജയൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനങ്ങളാണ് വേട്ടയാടലിന് [&Read More
‘ജയിലില്‍ കിടക്കുന്നത് പാവങ്ങള്‍; കുറ്റവാളികളായത് സാഹചര്യം കൊണ്ട്’-ജയില്‍പുള്ളികളുടെ വേതന വര്‍ധനയെ എതിര്‍ക്കുന്നത് ക്രൂരതയെന്ന്
തിരുവനന്തപുരം: ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്. തടവുകാര്‍ക്കും ജീവിക്കാന്‍ പണം ആവശ്യമാണെന്നും, പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ വേതന വര്‍ധനയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രൂരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ജയിലില്‍ കിടക്കുന്നത് പാവങ്ങളാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് അവിടെ എത്തിയത്. ജയിലില്‍ സോപ്പോ മറ്റ് അവശ്യ സാധനങ്ങളോ വാങ്ങാന്‍ അവര്‍ക്ക് പണം ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ജയിലില്‍നിന്നു കിട്ടിയ കൂലിയുമായി നാട്ടില്‍ [&Read More
‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്
തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More
കുമ്പള: കാസർകോട് കുമ്പള ടോൾ ഗേറ്റിൽ വൻ സംഘർഷം. ദേശീയപാത ടോൾ പിരിവിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ സമരക്കാർ ടോൾ പ്ലാസയിലെ ക്യാമറകളും കൗണ്ടറുകളും അടിച്ചുതകർത്തു. ഇന്നലെ രാത്രിയോടെയാണ് പന്തം കൊളുത്തി പ്രകടനമായെത്തിയ നൂറുകണക്കിന് യുവാക്കൾ ടോൾ പ്ലാസയിലേക്ക് ഇരച്ചുകയറിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളും സംഘടനകളും ഒത്തുചേർന്നതോടെ ടോൾ പ്ലാസ പരിസരം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് പ്രകോപിതരായ സമരക്കാർ ടോൾ ബൂത്തുകൾക്കും നിരീക്ഷണ സംവിധാനങ്ങൾക്കും നേരെ [&Read More
ശബരിമല ഭണ്ഡാരത്തിൽനിന്ന് പണവും സ്വർണവും വായിലൊളിപ്പിച്ചു കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ
ശബരിമല: സന്നിധാനത്തെ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നും വിദേശ കറൻസികളും സ്വർണവും കവർന്ന രണ്ട് ദേവസ്വം താൽക്കാലിക ജീവനക്കാരെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ എം.ജി. ഗോപകുമാർ (51), സുനിൽ ജി. നായർ (51) എന്നിവരാണ് പിടിയിലായത്. ഇവരെ സന്നിധാനം പോലീസിന് കൈമാറി. ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വായ അസ്വാഭാവികമായ രീതിയിൽ വീർത്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ കറൻസികൾ കണ്ടെത്തുകയായിരുന്നു. പേപ്പർ നോട്ടുകളിൽനിന്നും വ്യത്യസ്തമായി വിദേശ [&Read More
കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളാതെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങളെ ഓർത്ത് ആരും കണ്ണീരൊഴുക്കേണ്ടതില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ‘കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും’ എന്ന ജോസ് കെ. മാണിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല കേന്ദ്രങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ നിലപാട് ഓരോ [&Read More
‘1995 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നു’; 48കാരിയുടെ പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു
കാസർകോട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം കുമ്പള മുൻ ഏരിയ സെക്രട്ടറി എസ്. സുധാകരനെതിരെ പോലീസ് കേസെടുത്തു. എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ സുധാകരനെതിരെ കാസർകോട് വനിതാ പോലീസാണ് കേസെടുത്തത്. ഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. 48 വയസ്സുള്ള വീട്ടമ്മ നൽകിയ പരാതിയിൽ പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1995 മുതൽ സുധാകരൻ തന്നെ പീഡിപ്പിച്ചുവരികയാണെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുധാകരൻ പിന്നീട് മറ്റൊരു വിവാഹം [&Read More
‘ഇസ്രയേലിൽ മരിച്ച ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു’- വെളിപ്പെടുത്തലുമായി
താമരശ്ശേരി: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും തുടർന്ന് നാട്ടിൽ ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി രംഗത്ത്. താമരശ്ശേരിയിൽ ഹോട്ടൽ നടത്തുന്ന ചപ്പങ്ങാത്തോട്ടത്തിൽ ശ്രീഹരിയാണ് മാധ്യമങ്ങൾക്ക് മുൻപാകെ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ജിനേഷ് ഇസ്രയേലിലേക്ക് പോകുന്നതിന് മുൻപ് രേഷ്മയ്ക്കൊപ്പം തന്നെ വന്ന് കണ്ടിരുന്നതായി ശ്രീഹരി പറഞ്ഞു. ബീനാച്ചി സ്വദേശികളായ പലിശ സംഘം ഇരുവരെയും കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച വിവരം അവർ തന്നോട് പങ്കുവെച്ചിരുന്നു. വാഹനത്തിൽ നിന്നും [&Read More
എടക്കാട് (കണ്ണൂർ):നടാൽ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച എൺപത്തിയഞ്ചുകാരനായ വടക്കേച്ചാലിൽ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂർ മേപ്പാട് രമയും വിവാഹിതരായി. ഇരുവരും കൈപിടിച്ച് നടാൽ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധൂവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റു. ആറുവർഷം മുൻപ് ഭാര്യ മരിച്ചശേഷമുള്ള ചന്ദ്രന്റെ ഏകാന്തജീവിതത്തിലേക്കാണ് രമ കടന്നുവന്നത്. മാസങ്ങൾക്കുമുൻപാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ടെക്സ്റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. [&Read More
കോട്ടയം: ഉഴവൂരിൽ സ്കൂട്ടർ മറിഞ്ഞ് തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ഉഴവൂർ പയസ്മൗണ്ട് ഭാഗത്തെ പോക്കറ്റ് റോഡിലായിരുന്നു അപകടം. ലൈസൻസുള്ള തോക്കുമായി നായാട്ടിന് പോകുകയായിരുന്നു ജോബി. പയസ്മൗണ്ട് നീരുരുട്ടി റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ മുൻഭാഗത്ത് സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തുളച്ചുകയറുകയും, സംഭവസ്ഥലത്തുതന്നെ മരിച്ചതായി [&Read More