തിരുവനന്തപുരം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചു. അഞ്ജനയെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതിൽ ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന 1.5 കോടി രൂപ തട്ടിയെടുത്തതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയിലാണ് തിരിമറി [&Read More
‘കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ പാർട്ടി ഫണ്ട് മോഷ്ടിക്കാൻ നടക്കുമായിരുന്നോ?’; ബിജെപിക്കെതിരെ
തൃക്കരിപ്പൂർ: കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബിജെപി നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് വാര്യർ രംഗത്ത്. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്ന് പാർട്ടി നടപടിയെടുത്തതായും ഓഫീസ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പ്രതികരണം. ഉത്തർപ്രദേശിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോഷ്ടിക്കാൻ [&Read More
തിരുവനന്തപുരം കോര്പ്പറേഷനില് ഹരിതകര്മസേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’; പുതിയ യൂണിഫോം വിവാദത്തിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ പരമ്പരാഗത പച്ച യൂണിഫോം കോട്ടുകൾ ഇനി ഓർമ്മയാകുന്നു. വർഷങ്ങളായി തുടർന്നുപോന്ന പച്ച നിറത്തിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം കോട്ടുകളാണ് തിരുവനന്തപുരം കോർപ്പറേഷൻ വിതരണം ചെയ്തത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കാഴ്ച കൂടുതൽ വ്യക്തമാക്കാനും പ്രതിഫലന ശേഷി (Read More
തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ജാതീയ അധിക്ഷേപം. മകൻ ആരോമലിൻ്റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിലാണ് ഈ ക്രൂരമായ സൈബർ ആക്രമണം. എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ പത്തരച്ചാലും കറി താളല്ലേയെന്നുമുള്ള തരത്തിൽ വംശീയവും ജാതീയവുമായ കമന്റുകളാണ് ഏറെയും വരുന്നത്. വിവാഹച്ചടങ്ങിനിടെ ഒരു ഓൺലൈൻ ചാനൽ പകർത്തിയ വിഡിയോക്ക് താഴെയാണ് വ്യാപകമായ അധിക്ഷേപം നടക്കുന്നത്. നിലവിളക്കിനടുത്ത് വെച്ചിട്ടുള്ള പഴമെടുക്കാൻ ഒരു കുട്ടിയെ സഹായിക്കുകയാണ് [&Read More
‘കാണികളെ മറക്കുന്നത് എല്ലാവർക്കും പാഠം; ഫുട്ബോളിൽ ബ്രസീലിന്റെയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെയും തോൽവി കാണിക്കുന്നത്
തലശ്ശേരി: ഫുട്ബോളിൽ ബ്രസീലിന്റെ തോൽവിയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയവും കാണിക്കുന്നത് സ്വന്തം കാണികളെ മറന്നതുകൊണ്ടാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. അമിതമായ സമ്പത്തും പ്രശസ്തിയും ആർഭാടജീവിതവും വന്നപ്പോൾ ബ്രസീൽ കളിക്കാർ കാണികളെ മറന്നു. രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെടെയുള്ളവർ കാണികളെ മറക്കരുതെന്നാണ് തനിക്ക് ഓർമ്മിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദാസിന്റെ ലോകം’ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.വി ദാസിനെപ്പോലെ പത്തുപേരുണ്ടായിരുന്നെങ്കിൽ കേരളം മാറിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറി [&Read More
വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെറിയ തോതിൽ വീണ്ടും മണ്ണൊലിപ്പ് തുടങ്ങിയത്. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ [&Read More
കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്
വയനാട്: വയനാട് കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുന്നു. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ [&Read More
അവധി കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം അന്തരിച്ചുRead More
കൽപറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ ഏഴ് പേരെ കാണാതായതായും ഏഴു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. മണ്ണ് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായത്. കരാർ കമ്പനി മന്ത്രിയുടെയും കളക്ടറുടെയും നിർദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരുൾപ്പെടെ ആറുപേരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കള്ളാടിയിൽ തുരങ്കപാത [&Read More
‘ആ വീട്ടുകാർ ഉംറക്ക് പോയതാ, അതുകൊണ്ട് രക്ഷപ്പെട്ടു..’; കള്ളാടിയിൽ മണ്ണിനടിയിലായ വീടിനെക്കുറിച്ച് നാട്ടുകാർ
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്ന വാർത്തയ്ക്കൊപ്പം നാട്ടുകാർക്ക് നേരിയ ആശ്വാസമേകുന്നത് ആ വീട്ടുകാരുടെ അസാന്നിധ്യമാണ്. അപകടത്തിൽപ്പെട്ട വീടിൻ്റെ ഉടമസ്ഥരും കുടുംബവും ഉംറ തീർത്ഥാടനത്തിന് പോയതിനാലാണ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരുടെ മകൻ മറ്റൊരു സ്ഥലത്ത് പഠിക്കുകയുമാണ്. വീടിൻ്റെ ഒരു ഭാഗവും സമീപത്തുണ്ടായിരുന്ന ചെറിയ പള്ളിയും നിലവിൽ പൂർണമായും മണ്ണിനടിയിലാണ്. തുരങ്കപാത നിർമാണത്തിനിടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [&Read More