കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,110 രൂപയായി. അമേരിക്കRead More
വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ കാവലിരിക്കണമെന്ന് വി.ഡി സതീശൻ; എല്ലാ സ്ഥാനാർത്ഥികൾക്കും കത്ത്
തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ (സ്ട്രോങ്ങ് റൂം) അതീവ ജാഗ്രത പുലർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് സംബന്ധിച്ച് 140 യുഡിഎഫ് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും ഡിസിസി അധ്യക്ഷന്മാർക്കും അദ്ദേഹം കത്തുനൽകി. യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കൺട്രോൾ റൂമുകളിൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യമുണ്ട്. ഈ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കത്തിൽ നിർദേശിക്കുന്നു. ഇതിനായി അതത് ജില്ലാ കളക്ടർമാരിൽ നിന്നും സ്ഥാനാർത്ഥികളോ ചീഫ് ഇലക്ഷൻ [&Read More
കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിൽ പരാതിപ്പെട്ട 19Read More
‘കാഫിറും ഖൗമും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പദങ്ങളായി’; രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫ് പരാജയത്തിൽ
പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനായുള്ള വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കാൻ പോകുന്നത്. മറിച്ച്, പ്രചാരണത്തിൽ സമുദായ നിറം നൽകാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് മാറും. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ തോൽക്കുന്നവരുടെ പട്ടികയിൽ [&Read More
ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) മർദ്ദനമേറ്റത്. മാലദ്വീപിലെ ഗധു ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയാണ് സ്മിത. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. കഴിഞ്ഞ 12Read More
ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി എത്തിയത് സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിലുള്ള പക വീട്ടാൻ; മുത്തശ്ശിയെയും കൊല്ലാൻ
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16Read More
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. സഹോദരിമാരുടെ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയും 20 വയസ്സുകാരൻ അഭിനാനുമാണ് മരിച്ചത്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് അകത്തുകയറിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് വിഷം കഴിച്ചാണ് അഭിനാൻ ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് വരെ ഇതേ വീട്ടിലായിരുന്നു അഭിനാൻ താമസിച്ചിരുന്നത്. എന്നാൽ ചില [&Read More
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ കഴിയുകയാണ് തിരുവനന്തപുരം ഉഴമലയ്ക്കലിലെ കുടുംബം.വിഷുനാളിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാൻ കാത്തിരുന്ന നിതിൻ രാജിന് പകരം ആ മുറിയിൽ ഇന്ന് അവന്റെ ഓർമകൾ മാത്രമാണ് ശേഷിക്കുന്നത്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു നിതിൻ്റെ സ്വപ്നം.എന്നാൽ കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ ചില കാര്യങ്ങൾ സഹോദരിമാരോട് പങ്കുവച്ചു. കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലി നേടി വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണമെന്നും മാതാപിതാക്കൾക്ക് [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകൾ പുറത്ത്. സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്നാണ് ബിജെപി കോർ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. അഞ്ച് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ പുലർത്തുന്ന പാർട്ടി, മൂന്നിടങ്ങളിൽ അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നുണ്ട്. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പാണെന്ന് നേതൃത്വം കരുതുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയത്തിനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. ബൂത്ത് [&Read More
പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ; തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തുടർനടപടിയില്ല
തൃശൂർ: വിവാദമായ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതായി ആക്ഷേപം. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ നൽകിയ രഹസ്യ നിർദേശത്തെത്തുടർന്നാണ് റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ കെട്ടിക്കിടക്കുന്നതെന്നാണ് സൂചന. 2024 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെയാണ് ചരിത്രത്തിലാദ്യമായി തൃശൂർ പൂരം അലങ്കോലപ്പെട്ടത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി ഉടൻ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, [&Read More