തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ [&Read More
‘പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എന്റെ വാപ്പി കൊടുത്തിരിക്കും’; ഹരീഷ് വിവാദത്തിൽ വിശദീകരണവുമായി ബാദുഷയുടെ മകൾ
നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ വിശദീകരണവുമായി നിർമ്മാതാവ് ബാദുഷയുടെ മകൾ ഷിഫ ബദുഷ. ഇവരുടെ സാമൂഹ്യമാധ്യമ പേജുകളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായാണ് ഷിഫ രംഗത്തെത്തിയത്. പിതാവ് കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകുമെന്നും, ഒരു വശം മാത്രം കേട്ട് സൈബർ ആക്രമണം നടത്തരുതെന്നും ഷിഫ ആവശ്യപ്പെട്ടു. നാല് വർഷം മുമ്പ് കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകുന്നില്ലെന്നും, ഈ പണം ചോദിച്ചതിൻ്റെ പേരിൽ തനിക്ക് ലഭിക്കേണ്ട [&Read More
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ ഫെമ ചട്ടലംഘനം നടന്നെന്ന കേസിലാണ് നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവര്‍ക്കും നോട്ടീസുണ്ട്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് [&Read More
ഒടുവില്‍ സസ്പെന്ഷന്; കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ
കോഴിക്കോട്/തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വടകര ഡിവൈഎസ്പിക്കെതിരെ നടപടി. എ. ഉമേഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡി.ജി.പിയുടെ റിപ്പോര്ട്ടിന്മേലാണ് അടിയന്തര നടപടി. പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഉമേഷിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അടിയന്തര നടപടി. ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ [&Read More
‘വടക്കഞ്ചേരിയില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ വിട്ടയച്ചു’; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ കൂടുതല്‍
തിരുവനന്തപുരം/കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്. വടക്കഞ്ചേരിയിൽ സർവീസിൽ ഉണ്ടായിരുന്ന കാലത്ത് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച ശേഷം വിട്ടയച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഡിവൈഎസ്പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് കൈമാറും. (Read More
വാക്കു പാലിക്കാതെ സ്പോണ്സര്; നവീകരണം പൂര്‍ത്തിയാക്കാതെ കലൂര്‍ സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറി
കൊച്ചി: അർജന്റീന ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, ജോലികൾ പൂർത്തിയാക്കാതെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) തിരികെ നൽകി. 70 കോടി രൂപയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിരുന്ന പ്രധാന ജോലികൾ പോലും പൂർത്തിയാക്കാതെയാണ് നവംബർ 30Read More
യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് കമ്യൂണിസ്റ്റ് ആയ കാനത്തില്‍ ജമീല എന്ന് മുഖ്യമന്ത്രി; ഫേസ്ബുക്ക് പോസ്റ്റില്‍
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയുടെ കുടുംബ പശ്ചാത്തലം സൂചിപ്പിച്ച ഭാഗമാണ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നീക്കം ചെയ്തത്. ’യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തി’ എന്നായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ച അനുശോചനക്കുറിപ്പിൽ ആദ്യം കാനത്തിൽ ജമീലയെ അനുസ്മരിച്ചിരുന്നത്. എന്നാൽ, കുറിപ്പ് പോസ്റ്റ് ചെയ്ത് അൽപസമയത്തിനകം തന്നെ, ’യഥാസ്ഥിതിക കുടുംബത്തിൽ നിന്ന് വന്ന [&Read More
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് ജയിച്ചാണ് കാനത്തിൽ ജമീല നിയമസഭയിൽ എത്തിയത്. കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ 8,472 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ ആസോസിയേഷന് ജില്ലാ ഭാരവാഹിയായും [&Read More
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ (ബി.എം.എച്ച്) പുതിയ ബ്ലോക്കിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലുള്ള എ.സി. ചില്ലർ പ്ലാന്റിലാണ് തീപ്പിടുത്തമുണ്ടായത്. വൻതോതിൽ പുക ഉയർന്നെങ്കിലും, അഗ്നിരക്ഷാ സേനയും ജീവനക്കാരും ചേർന്ന് തീ ഉടൻ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏകദേശം 9.30ഓടെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കനത്ത പുക ആശുപത്രി പരിസരമാകെ വ്യാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴത്തെ നിലകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ [&Read More
വടകര: ലൈംഗിക പീഡന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. നിയമനടപടി പെട്ടന്ന് സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണമുന്നയിച്ചത്. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാനപ്പെട്ട ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. [&Read More