കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിൽ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജയിൽ സൂപ്രണ്ടിന്റെ മൊഴി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ നാലുപേജ് എഴുതിച്ചേർത്തെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ നൽകിയ സുപ്രധാന വെളിപ്പെടുത്തൽ. പ്രതി എഴുതിയത് 21 പേജാണെന്ന് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. 2013 ജൂലായ് 20ന് പെരുമ്പാവൂർ ഡിവൈഎസ്പി പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് [&Read More
തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹരജി നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹരജി ഫയൽ ചെയ്തത്. യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ [&Read More
ഇടുക്കി: ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലെ സ്കൈ ഡൈനിങ്ങ് സംവിധാനത്തിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുട്ടികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങി. 120 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇവർ കുടുംബസമേതമെത്തിയവരാണ്. സംഘത്തിൽ രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയും ഉൾപ്പെടുന്നു. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് ആളുകൾ ആകാശ ഊഞ്ഞാലിൽ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സിനെയും [&Read More
മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടപടി [&Read More
തിരുവനന്തപുരം/ ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ‘ഡിറ്റ് വാ’ (Read More
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്കി പീഡനം, നിര്‍ബന്ധിഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇന്നലെ നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് [&Read More
മലപ്പുറം: നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചാരു ഒറവോണ്‍ ആണ് കൊല്ലപ്പെട്ടത്. അകമ്പാടം മൂലെപ്പാടത്ത് ഇന്നു രാവിലെ 9:30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. തല്‍ക്ഷണം തന്നെ മരിച്ചതായാണു വിവരം. പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന സാന്നിധ്യം ഉണ്ടായിരുന്നു. ഈ വര്‍ഷം മാത്രം ആറുപേരാണ് നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.Read More
ശബരിമല സ്വർണക്കൊള്ള: കടകംപള്ളിക്കും കുരുക്ക് മുറുകുന്നു? മുൻ മന്ത്രിയെ വെട്ടിലാക്കി പത്മകുമാർ മൊഴി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളി വിവാദത്തില്‍ വഴിത്തിരിവ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നല്കിയ മൊഴികളില്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തിലെ ഒരംഗവും സംശയനിഴലില്‍. സ്വര്‍ണ ഉരുപ്പടികള്‍ കൊടുത്തുവിട്ട ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് വെളിപ്പെടുത്തിയിരുന്നെന്ന് പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്കി. താന്‍ പരിചയപ്പെടുന്നതിന് മുന്‍പേ തന്നെ ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയില്‍ തന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നെന്നും, അക്കാലത്തുതന്നെ അദ്ദേഹത്തിന് [&Read More
‘ഷാരോൺ കഞ്ചാവ് കേസ് പ്രതി; അർച്ചനയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു’ –
തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് മാട്ടുമല സ്വദേശി ഷാരോണിനും മാതാവ് രജനിക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു.മരിച്ച അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഷാരോണ്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ”ബുദ്ധിമുട്ടുണ്ടെങ്കില്‍ വീട്ടിലേക്കു തിരിച്ചു വരാന്‍ മകളോട് പറഞ്ഞതാണ്. ഭര്‍ത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു” അര്‍ച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പില് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന്റെ മുന്‍വശത്ത് വച്ച് ഷാരോണ്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ അര്‍ച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. [&Read More
‘മുസ്ലിംകള് ബിജെപിക്ക് വോട്ട് ചെയ്യാത്തതു കൊണ്ടാണ് മുസ്ലിം മന്ത്രി ഇല്ലാത്തത്’; രാജീവ് ചന്ദ്രശേഖര്‍
കോഴിക്കോട്: കേന്ദ്ര മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിന് കാരണം ബിജെപിക്ക് മുസ്ലിംകള് വോട്ട് ചെയ്യാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വോട്ട് ചെയ്യാതെ എങ്ങനെ മുസ്ലിം എം.പി ഉണ്ടാകുമെന്നും, എം.പി ഇല്ലെങ്കില്‍ മന്ത്രിയാകില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുസ്ലിംകള് ബിജെപിക്ക് വോട്ട് നല്‍കുന്നില്ല. പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത്? കോണ്‍ഗ്രസിന് വോട്ട് നല്കിയതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുമോ?’ രാജീവ് ചന്ദ്രശേഖര്‍ [&Read More