കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഞെട്ടിക്കുന്ന കുതിപ്പ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,710 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വിലവർധനവിന് കാരണമായത്. ഇത് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം [&Read More
‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത് അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡൽഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട പ്രിയ സുഹൃത്ത് അദാനിക്കുവേണ്ടി കരാർ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര നടന്നത്. “ഡൽഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് [&Read More
ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതികളെയും സഹായികളെയും സ്പോൺസർമാരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ കേന്ദ്ര കാബിനറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ വിറ്റ ഡീലറെ ഡൽഹി പോലീസ് [&Read More
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രിയോടെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്ക് തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായി. മെട്രോ സ്റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ലോകനായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ എട്ട് പേർ മരിച്ചിരുന്നു. [&Read More
‘ഇന്ത്യയില്‍ ഇനിയുമൊരു ജിന്ന വേണ്ട’, ‘ആ പാത പിന്തുടരാന് ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചുകെട്ടും’
ഗോരഖ്പൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭജന ശക്തികള്‍ക്കെതിരെ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ ഒരിക്കലും പുതിയൊരു ജിന്നയും ഉയര്‍ന്നുവരരുതെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ സ്കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുമെന്നും യോഗി പ്രഖ്യാപിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150Read More
തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, എം.എൽ.എ പെൻഷന് പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച് എം.എൽ.എ ആയ കാലയളവ് സർവീസ് ആയി പരിഗണിച്ച്, ആനുകൂല്യങ്ങൾ നൽകണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കത്ത് നൽകിയത്. 1994 മുതൽ 2006 വരെയുള്ള 12.5 വർഷക്കാലത്തെ അധ്യാപക സർവീസും, 2006 മുതൽ 2021 വരെയുള്ള 15 വർഷത്തെ എം.എൽ.എ കാലയളവും ഉൾപ്പെടുത്തി, മൊത്തം [&Read More
തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More
‘ഹരിയാനയിൽ നടന്ന വോട്ട് കൊള്ള തന്നെയാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും സംഭവിച്ചത്’ ;
ചണ്ഡീഗഢ്: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഹരിയാനയിലേതുപോലെ ‘വോട്ട് കൊള്ള’ നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനഃപരിശോധന (എസ്ഐആർ), ഈ വോട്ട് മോഷണങ്ങൾ മറച്ചുവെക്കാനും അതിനെ സ്ഥാപനവൽക്കരിക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പച്ച്മറിയിലെത്തിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ”വോട്ട് മോഷണമാണ് ഇവിടെ വിഷയം. അത് മറച്ചുവെച്ച് വ്യവസ്ഥാപിതമാക്കാനാണ് എസ്ഐആർ ലക്ഷ്യമിടുന്നത്,”Read More
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ചാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് നിലവിൽ സാധ്യത കൂടുതൽ. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലയോര മേഖലകളിലുള്ളവരും താഴ്ന്ന [&Read More
‘വോട്ട് കൊള്ള പ്രക്ഷോഭങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കും’; മുന്നറിയിപ്പുമായി ഡി.കെ
ബെംഗളൂരു: വോട്ട് കൊള്ളയ്ക്കെതിരെ കര്‍ണാടകയില്‍ ശക്തമായ പോരാട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിനായി താന്‍ തന്നെ നേരിട്ട് പോരാട്ടം നയിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ളയ്ക്കെതിരായ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്ക് [&Read More