ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം ബാഷ്പീകരണമാണെന്ന് കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ നിലവിൽ ഉയർന്നിരിക്കുന്നത്. ബിജെപി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് രേഖയുടെ വിവാദ പരാമർശം ഉണ്ടായത്. വേനൽക്കാലത്ത് വെള്ളത്തിന് ആവശ്യം വളരെ കൂടുതലാണെന്നും എന്നാൽ ഉയർന്ന താപനില കുടിവെള്ള വിതരണത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ വാദം. ‘ആളുകൾ കടുത്ത ജലദൗർലഭ്യം നേരിടുകയാണ്. ചൂടിങ്ങനെ കൂടുമ്പോൾ, വിതരണത്തിനായി കൊണ്ടുപോകുന്ന വെള്ളം ബാഷ്പീകരിച്ച് പോകുന്നു. അതാണ് നിലവിലെ [&Read More
‘കോടിയേരി മരിച്ചശേഷം തിരിഞ്ഞുനോക്കിയില്ല, സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നു’; എം.വി ഗോവിന്ദനെ ലക്ഷ്യമിട്ട്
തിരുവനന്തപുരം: സി.പി.എം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. പാർട്ടിയിലെ ഒരു ഉയർന്ന പി.ബി (പോളിറ്റ് ബ്യൂറോ) അംഗത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു. കേരളത്തിൽ നിലവിൽ വളരെ ഉന്നതമായ പദവി വഹിക്കുന്നയാളാണ് ആ നേതാവ്. കോടിയേരിയുടെ വിയോഗത്തിന് ശേഷം അദ്ദേഹം കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി തുറന്നടിച്ചു. [&Read More
‘മോദി എന്റെ നല്ല സുഹൃത്ത്, ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാർ’; പ്രശംസയ്ക്കിടയിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യാപാര അസന്തുലിതാവസ്ഥയിൽ നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. വർഷങ്ങളായി [&Read More
‘കോൺഗ്രസിന്റെ ചതി മറക്കില്ല’; ജൂൺ 8ന് നടക്കുന്ന ‘ഇൻഡ്യ’ യോഗം ഡി.എം.കെ ബഹിഷ്ക്കരിക്കും
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെത്തുടർന്ന് കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജൂൺ 8Read More
സംസ്ഥാനം വലിയ കടക്കെണിയിലാണെന്ന വാദങ്ങളെ തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽRead More
തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം [&Read More
നീറ്റ് എൻട്രൻസ് പരീക്ഷ പേപ്പർ ചോർന്ന വിഷമത്തിൽ ഒരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി.Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനും നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം അംഗീകരിച്ചാണ് തങ്ങൾ പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ടെന്നും, കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനവകുപ്പുമായി കൃത്യമായ ഫാക്ട് ചെക്ക് നടത്താതെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ ആഗ്രഹിക്കുന്നത് ക്ഷേമപ്രവർത്തനങ്ങളെ അധികച്ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ്. കിഫ്ബിയുടെ ഭാവി, തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി [&Read More
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ പേജിലാണ് 2024 ഏപ്രിൽ 25Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ശമ്പള, പെൻഷൻ കുടിശിക മാത്രം 48,733 കോടി രൂപയാണ്. കൂടാതെ, കിഫ്ബിയുടെ വായ്പാബാധ്യത 21,000 കോടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 78,851 കോടിയുമാണ്. നഷ്ടത്തിൽ കെഎസ്ആർടിസിയും ജല അതോറിറ്റിയുമാണ് മുന്നിൽ. വരുമാനത്തിന്റെ 77 ശതമാനവും നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ ദൈനംദിന [&Read More