തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ ഈ പദവിയിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നാലു പേർ വോട്ട് ചെയ്തില്ല. ബിജെപി എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്നും പൂർണ്ണമായി വിട്ടുനിന്നു. സ്പീക്കറും തന്റെ വോട്ട് രേഖപ്പെടുത്തിയില്ല. നീണ്ട 35 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ഒരു വനിത കടന്നുവരുന്നത് [&Read More
‘വെള്ളാപ്പള്ളി പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല, നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി
കോഴിക്കോട്: മന്ത്രിമാർ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും സന്ദർശിച്ച നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത്. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെന്നും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന തിരിച്ചടി വളരെ വലുതായിരിക്കുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെയുമാണ് നേരിട്ട് പോയി കണ്ടത്. [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് കാലപ്പഴക്കം ചെന്ന സ്കൂളുകള്‍ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന് വ്യക്തമാക്കി. ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുക. ഫിറ്റ്നസിന്റെ പേരില്‍ സ്കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ‘അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളുണ്ട്. അത്തരം സ്കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്നങ്ങളും ഉളള [&Read More
‘സീനിയർ വെള്ളാപ്പള്ളി ആയാലും, ജൂനിയർ വെള്ളാപ്പള്ളി ആയാലും ചർച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കിക്കൊടുക്കരുത്’:
ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശന്Read More
ബംഗളൂരു: ആട്ടിറച്ചിക്ക് പകരം ബീഫ് കഴിക്കാൻ നൽകിയെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ബംഗളൂരുവിൽ മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷ് എന്ന മറ്റൊരു മലയാളി കൂടി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിൽ പ്രവർത്തിക്കുന്ന ‘കായലോരം’ എന്ന മലയാളി ഹോട്ടലിലാണ് വിവാദ സംഭവം നടന്നത്. ഉപഭോക്താക്കളുടെ പരാതിക്ക് പിന്നാലെ ഹോട്ടൽ പോലീസ് ഇടപെട്ട് പൂർണ്ണമായും അടപ്പിച്ചു. ഒന്നര വർഷം മുൻപാണ് ഈ [&Read More
‘ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കണം; ഇന്ധനനികുതിയിൽ കേരളം ബിജെപി സംസ്ഥാനങ്ങളെ മാതൃകയാക്കണം’- കെ.
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. വാറ്റ്, സെസ് ഇനങ്ങളിൽ ഈടാക്കുന്ന തുകയിൽനിന്ന് ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ 15 രൂപ വരെ നികുതി കുറച്ചിട്ടുണ്ടെന്നും കേരളവും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമേ, പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വർധിപ്പിച്ച മിൽമ പാലിന്റെ വില [&Read More
ന്യൂഡൽഹി: നീറ്റ്Read More
വിദ്യയുടെ കഴുത്തില്‍ മാല ചാര്‍ത്തി ആര്‍ഷോ; തൃക്കരിപ്പൂരിൽ ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് റജിസ്ട്രാർ ഓഫിസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യയും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി. സാനു, എസ്എഫ്ഐ സംസ്ഥാന [&Read More
ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമായി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സ്ത്രീ ശാക്തീകരണവും പൊതുഗതാഗത ഉപയോഗവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം ഈ യാത്രാ ആനുകൂല്യം സ്ത്രീകൾക്ക് ലഭ്യമായിത്തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹ്രസ്വദൂരRead More