തെൽ അവീവ്: ഇറാൻRead More
ആലപ്പുഴ/ഇടുക്കി: സി.പി.എമ്മുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിലുള്ള പരിഹാസവുമായി എം.എം. മണി രംഗത്തെത്തി. സുധാകരൻ പാർട്ടി വിട്ടു പോകുന്നതുകൊണ്ട് സി.പി.എമ്മിന് ‘ഒരു കോപ്പും സംഭവിക്കാനില്ലെന്ന്’ മണി ഇടുക്കിയിൽ പറഞ്ഞു. പാർട്ടിക്ക് പുറത്തുപോയാൽ സുധാകരൻ വെറും ‘ശു’ ആണെന്നും “അയ്യോ മോനേ പോകല്ലേ” എന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന് പിന്നാലെ പോകില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ [&Read More
ഗ്യാസ് കിട്ടാതെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ; സ്കൂളുകളിൽ വിറകടുപ്പ് മടങ്ങിയെത്തി, ശ്മശാനങ്ങളും പ്രതിസന്ധിയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം സ്തംഭിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ കമ്പനികൾ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതോടെ ഹോട്ടൽ മേഖലയും പൊതുസംവിധാനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെ മാത്രം കേരളത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികൾ ഉൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട മേഖലകളിലേക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതോടെയാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും വലഞ്ഞത്. പലയിടങ്ങളിലും ഭക്ഷണ മെനുകൾ വെട്ടിക്കുറയ്ക്കുകയും ചായക്കടകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനമവസാനിപ്പിക്കുകയും [&Read More
‘പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി
ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ജി. സുധാകരൻ. അതേസമയം, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നോ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയെന്നോ ഉള്ള പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾ പ്രത്യേക ‘ദൗത്യവുമായി’ വന്നുവെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. ആരും നിർബന്ധിച്ചിട്ടല്ല താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതെന്ന് വ്യക്തമാക്കിയ സുധാകരൻ, പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. പാർട്ടിയെ [&Read More
വെള്ളാപ്പള്ളി പുറത്ത്; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി ഉത്തരവ്
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. വെള്ളാപ്പള്ളി നടേശന് പുറമെ പ്രസിഡന്റ് എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം ഭരണസമിതിയിലെ മുഴുവൻ പേർക്കും ഇതോടെ സ്ഥാനം നഷ്ടമായി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി ഗുരുതരമായ വീഴ്ച [&Read More
പയ്യന്നൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകമനം കവർന്ന ഹരിമുരളിയെ (28) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സ്വന്തം വീട്ടിലാണ് ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ വിഎഫ്എക്സ് (Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യൻ പതാക വഹിച്ച ടാങ്കറുകൾക്ക് യാത്രാ അനുമതി ലഭിച്ചത്. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഗതാഗതത്തിന് ആഗോളതലത്തിൽ തന്നെ പ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ‘പുഷ്പക്’, ‘പരിമൽ’ എന്നീ ഇന്ത്യൻ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയതായാണ് റിപ്പോർട്ടുകൾ. നിലവിൽ അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള [&Read More
‘ദീർഘവീക്ഷണമുള്ള നേതാവ്, വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം’- പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെയും പ്രശംസിച്ച് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ ‘മൈ ജിഓവി ഇന്ത്യ’ യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. നരേന്ദ്രമോദി ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രി നൽകിയ ആതിഥ്യം ഏറെ അഭിമാനകരമായിരുന്നുവെന്ന് മോഹൻലാൽ ഓർത്തെടുത്തു. ഓരോ കൂടിക്കാഴ്ചയിലും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ആ കാഴ്ചപ്പാടിലെ വ്യക്തതയും കരുത്തും ആരാധനയോടെയാണ് കാണുന്നത്. ഗുരുവായൂരിൽ വെച്ച് [&Read More
ശസ്ത്രക്രിയ വേണമെങ്കിൽ ‘മരിച്ചാലും പരാതിയില്ലെന്ന് എഴുതിത്തരണം’; കോന്നി മെഡിക്കൽ കോളേജിൽ വിവാദ നോട്ടീസ്
കോന്നി: ശസ്ത്രക്രിയ വേണമെങ്കിൽ ‘ആശുപത്രിയിലെ സൗകര്യക്കുറവുകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും പരാതിയില്ലെന്ന്’ രോഗി സമ്മതപത്രം നൽകണമെന്ന വിചിത്രമായ നോട്ടീസ് കോന്നി മെഡിക്കൽ കോളേജിൽ വിവാദമാകുന്നു. ജനറൽ സർജറി വിഭാഗം ഒപിക്ക് സമീപമാണ് ആശുപത്രിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ വകുപ്പ് മേധാവിയാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ അപര്യാപ്തതകൾ പൂർണ്ണമായും ബോധ്യപ്പെട്ടുവെന്നും, ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രോഗി ഒപ്പിട്ടു നൽകണമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ശസ്ത്രക്രിയയുടെ പൂർണ്ണ ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മുൻപത്തെ [&Read More
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വിവാഹച്ചടങ്ങിനിടെ വധശ്രമം. ജമ്മുവിലെ ആഡംബര ഹോട്ടലായ റോയൽ പാർക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഫാറൂഖ് അബ്ദുള്ളയോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വേദിയിൽ ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടുപിന്നിലെത്തിയ അക്രമി തോക്ക് ചൂണ്ടി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ ‘Read More