ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. [&Read More
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം ഷാജി; മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിലെ വിവിധ ഘടകങ്ങളുമായും ഭാരവാഹികളുമായും നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകളും നിരവധി പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീർ, പി.കെ അബ്ദുറബ്ബ്, മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ [&Read More
ഗൾഫ് പ്രതിസന്ധി മുറുകുന്നു; ടാങ്കറുകൾ വിട്ടുനൽകാൻ ഇന്ത്യയോട് ഇറാൻ; പകരം ഹോർമുസിൽ സുരക്ഷിത
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണ ടാങ്കറുകൾ തിരികെ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിന് പകരമായാണ് ഇറാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ അംബാസഡർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണ വ്യാപാരം സംശയിച്ച് മുംബൈ തീരത്തുനിന്നാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ [&Read More
ടി.കെ ഗോവിന്ദനെ പുറത്താക്കി സിപിഎം: ‘ആന്തൂരിലെ കഥകൾ പറയിപ്പിക്കരുത്’; പാര്ട്ടി നാണംകെടുമെന്ന് ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗോവിന്ദന്റേത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിക്കെതിരെ മത്സരിക്കുന്നത് കടുത്ത സംഘടനാവിരുദ്ധ പ്രവർത്തനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്ററി വ്യാമോഹമാണ് ഗോവിന്ദനെ പാർട്ടിക്കെതിരെ തിരിക്കാൻ പ്രേരിപ്പിച്ചതെന്നും നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പാർട്ടിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ടി.കെ ഗോവിന്ദൻ രംഗത്തെത്തി. “ആന്തൂരിലെ കഥകൾ എന്നെക്കൊണ്ട് വിളിച്ച് പറയിപ്പിക്കരുത്, പറഞ്ഞാൽ പാർട്ടി നാണംകെടും” എന്നായിരുന്നു അദ്ദേഹത്തിന്റെ താക്കീത്. സത്യം തെളിയുന്ന [&Read More
‘ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നതിന് പകരം അമേരിക്കയിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിശോധിക്കൂ’- യുഎസ് റിപ്പോർട്ടിനെതിരെ
ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിക്കുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ (Read More
ആലപ്പുഴ: പാചകവാതക വില വർധനവിൽ സാധാരണക്കാർ പൊറുതിമുട്ടുമ്പോൾ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒരു നയാപൈസ ചെലവില്ലാതെ അടുപ്പുകൂട്ടുകയാണ് ആലപ്പുഴ നഗരത്തിലെ ഒരു കുടുംബം. ആറാട്ടുവഴി സിഖ് ജംക്ഷനു സമീപം ‘കാർത്തിക’യിൽ രമേശൻRead More
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മലയാള മനോരമയുടെ ‘പോർമുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ പ്രാപ്തരായ രണ്ടാം നിരയും മൂന്നാം നിരയുമുണ്ടെങ്കിലും, ഒന്നാം നിരയുടെ സേവനം പൂർണമായി പ്രയോജനപ്പെടുത്തിയ ശേഷമേ മറ്റുള്ളവരിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, വികസന പ്രവർത്തനങ്ങളിൽ എംഎൽഎമാരുടെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. കിഫ്ബി വഴി നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ [&Read More
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സർജിക്കൽ ഐസിയുവിന് സമീപമാണ് അഗ്നിബാധയുണ്ടായത്. അപകടത്തെത്തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്ന 32 രോഗികളെയും ജീവനക്കാരെയും അതീവ ജാഗ്രതയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചതോടെ ആശുപത്രി പരിസരത്ത് വൻതോതിൽ പുക പടർന്നത് പരിഭ്രാന്തി പരത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി അതിവേഗം തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം [&Read More
അമേരിക്കയെ കൈവിട്ട് ഉറ്റസഖ്യകക്ഷികളും; ഈ യുദ്ധത്തിൽ നാറ്റോയ്ക്ക് റോളില്ലെന്ന് ബ്രിട്ടനും ജർമനിയും
ലണ്ടൻ/ബെർലിൻ: ഇറാൻRead More