‘അടിയന്തരാവസ്ഥയേക്കാൾ ഭയാനകം, രാജ്യം മോദിയുടെ ഏകാധിപത്യത്തിൽ’; ഡൽഹിയിലെ അറസ്റ്റുകളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ്
ന്യൂഡൽഹി: ഡൽഹിയിൽ കൊക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിൽ നാം ജീവിക്കുന്നത് പൂർണ്ണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനുള്ളിൽ വെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടി ചൂണ്ടിക്കാണിച്ചാണ് [&Read More