സുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ട നടപടിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി. സുപ്രീം കോടതി നൽകിയ വ്യക്തമായ നിർദ്ദേശങ്ങൾ മറികടന്നാണ് സ്റ്റേഷനുകൾ പൂട്ടിയിട്ടതെന്ന് വ്യക്തമാക്കി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ശനിയാഴ്ച ഹരജി ഫയൽ ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അടക്കമുള്ള പ്രമുഖരാണ് ഹരജിയിലെ എതിർകക്ഷികൾ. സിജെപി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധം കണക്കിലെടുത്ത് [&Read More