ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ദേശീയ കൺവീനർ അഭിജിത്ത് ദീപ്കെ 24 മണിക്കൂർ നീണ്ട തടങ്കലിൽ നിന്ന് മോചിതനായി. മോചനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദീപ്കെ പ്രതികരിച്ചത്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യക്ക് തന്നെ അപമാനമാണെന്നും ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ [&Read More
‘ഞാൻ മോദി ഭക്ത, ബിജെപിയിൽനിന്ന് രാജിവയ്ക്കില്ല, മരിക്കുംവരെ പാർട്ടിയിൽ തുടരും’: ആർ. ശ്രീലേഖ
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കുംവരെ പാർട്ടിയിലെ അഭിമാനമുള്ള അംഗമായി തുടരുമെന്നും വ്യക്തമാക്കി മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ചില കേന്ദ്രങ്ങൾ തങ്ങളെ മോശക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ നൽകിയ വിശദീകരണത്തിൽ അവർ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ആർ. ശ്രീലേഖ പറഞ്ഞത്: “ബിജെപിയിൽ അംഗത്വം എടുത്തതുമുതൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുന്നു. തെറ്റാണെന്ന് പറഞ്ഞിട്ടും വീണ്ടും വാർത്ത കൊടുക്കുന്നു. ഞാൻ വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി. ആദർശമുള്ള, [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്റോച്ച് ജനതാ പാർട്ടി പ്രക്ഷോഭം ശക്തമാക്കാൻ നിശ്ചയിച്ചിരിക്കെ, കസ്റ്റഡിയിലുണ്ടായിരുന്ന പാർട്ടി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിട്ടയച്ചു. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചത്. ഇതിനുപുറമെ, ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഞായറാഴ്ച രാവിലെ പോലീസ് മോചിപ്പിച്ചിരുന്നു. [&Read More
കയ്യിൽ കാവിക്കൊടി, പെൺകുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി; പൊലീസ് നോക്കിനിൽക്കെ ഡൽഹിയിൽ ക്രൂരമായ സംഘ്പരിവാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അതിക്രമം. പ്രതിഷേധങ്ങളിൽ പങ്കാളികളാകാനെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും ക്രൂരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. പൊലീസ് നോക്കിനിൽക്കെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥിനികള്ക്ക് നേരെ സംഘ്പരിവാര് സംഘടനകളുടെ ആക്രമണം. പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയായ പെൺകുട്ടിയെ ഏതാനും പേർ ചേർന്ന് കൂട്ടംചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ [&Read More
അഭിജീത്ത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അറസ്റ്റ്
ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത്ത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ഔദ്യോഗിക അറസ്റ്റ് ഡൽഹി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. സിജെപിയുടെ ലീഗൽ സെൽ മേധാവി അഡ്വ. രത്ന സിങ്ങിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള പ്രമുഖ അഭിഭാഷക സംഘമാണ് സിജെപി നേതാക്കൾക്കായി കോടതിയിൽ ഹാജരാകുന്നത്. അഭിജീത്ത്, അശുതോഷ്, സൗരവ് എന്നിവരെ ഇന്ന് രാവിലെ [&Read More
ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി ട്രെയിനിനും യാത്രക്കാർക്കും നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹി സ്വദേശിയായ യുവാവിനെ ആലുവ ആർപിഎഫ് പിടികൂടി. ഡൽഹി സ്വദേശിയായ ആകാശ് ഷേർവെൽ ആണ് ആർപിഎഫിന്റെ പിടിയിലായത്. ഒമ്പതാം തീയതി രാവിലെ 10 മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് പ്രതി ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. കല്ലേറുണ്ടായ ഉടൻ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയ ആർപിഎഫ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കേരളത്തിൽ ജോലി തേടിയെത്തിയിട്ടും ജോലി ലഭിക്കാത്തതിന്റെ കടുത്ത നിരാശ കൊണ്ടാണ് ട്രെയിന് [&Read More
മുംബൈ: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപി പ്രതിഷേധത്തിന്റെ നിർദ്ദിഷ്ട സമരവേദിയായിരുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ആളുകൾ സംഘടിക്കുന്നതിനിടയിലാണ് നടന്റെ സാന്നിധ്യവും തുടർന്നുള്ള പോലീസ് നടപടിയും ഉണ്ടായത്. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി മുംബൈയിലും സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടനെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാൻ [&Read More
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയെയും പൂർണ്ണമായി പിന്തുണച്ചുകൊണ്ട് 124 മുൻ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ പൗരന്മാർക്കായി തുറന്ന കത്ത് പങ്കുവെച്ചു. വോട്ടർ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ആരോപിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തും രാഷ്ട്രീയ തർക്കങ്ങൾ രാജ്യത്ത് കടുക്കുന്ന സാഹചര്യത്തിലാണ് മുതിർന്ന മുൻ ഉദ്യോഗസ്ഥരുടെ ഈ പ്രധാന ഇടപെടൽ. രാഷ്ട്രീയ തർക്കങ്ങൾക്ക് അതീതമായി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ അനുവദിക്കണമെന്നും [&Read More
ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റിനുനേരെയുള്ള ആക്രമണം; യുഎപിഎ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്
ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റിനുനേരെ നടന്ന ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). യു.എ.പി.എ, കടുത്ത വ്യവസ്ഥകളോടെയുള്ള പുതിയ ആന്റിRead More
‘ഫ്രണ്ട്…നിങ്ങൾ ഭയപ്പെടുന്നുണ്ടല്ലേ? ജാധിപത്യത്തെ കൊലചെയ്യാൻ അനുവദിക്കില്ല; ഇത് നീണ്ടൊരു പോരാട്ടമാണ്, ഗെയിം ഓൺ’:
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെയും സമരക്കാരെയും പോലീസ് വ്യാപകമായി കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ നിന്ന് അധികാരികൾ എത്രകാലം ഒളിച്ചോടുമെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, ഇത് നീണ്ടൊരു പോരാട്ടമാണെന്നും തങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടഞ്ഞതും വിമാനത്തിനുള്ളിൽവെച്ച് സിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു. [&Read More