മലയാളികളുടെ പ്രിയനടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രാത്രിയോടെയായിരുന്നു അന്ത്യം.ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കരുത്തുറ്റ സ്വഭാവനടനായി മാറിയ പ്രതിഭയായിരുന്നു സലിംകുമാർ. 2010Read More
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റേയും എൻ. പ്രശാന്തിന്റേയും സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പുവെച്ചു. മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ ഇവർക്കെതിരെ മുൻപ് സ്വീകരിച്ച അച്ചടക്കനടപടി പുനഃപരിശോധിക്കാൻ പുതിയ സർക്കാർ അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥർ ഭരണപരമായ കാര്യങ്ങളെ വിമർശിച്ചതിൻ്റെ പേരിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടികൾ എടുത്തത് അനാവശ്യമാണെന്നാണ് പുതിയ സർക്കാരിന്റെ നിലപാട്. കൂടാതെ, സംസ്ഥാനത്ത് നിലവിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രണ്ട് [&Read More
ഫലസ്തീൻ കുടുംബത്തിന്റെ കാറിന് നേരെ ഇസ്രയേൽ വെടിവെപ്പ്; വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള
റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ബെത്ലഹേം സർവകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുൽ അസീസ് അബു ഹൈക്കലിൻ്റെ മകൻ സാം ഫഹദ് അബു ഹൈക്കൽ ആണ് മരിച്ചത്. വെടിവെപ്പിൽ കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോൺ നഗരത്തിന് തെക്കുള്ള ടെൽ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. ഹെബ്രോണിലുള്ള കുഞ്ഞിൻ്റെ മുത്തശ്ശിയെ സന്ദർശിക്കാൻ ബെത്ലഹേമിൽനിന്ന് വാഹനത്തിൽ വരികയായിരുന്നു കുടുംബം. ടെൽ റുമൈദ മേഖലയിൽ ഇസ്രായേൽ സൈനിക [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ [&Read More
ചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ തമിഴ്നാട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരുൾപ്പെടെ 16 മുതിർന്ന ഭാരവാഹികൾ പാർട്ടിയിൽനിന്നു രാജിവച്ചു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘അണ്ണാമലൈ മക്കൾ ഇയക്ക’ത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഭാരവാഹികൾ കൂട്ടത്തോടെ ബി.ജെ.പി വിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയെ സ്വീകരിക്കാൻ കരു [&Read More
‘സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുമെന്ന് പരിഹസിച്ചവർക്കുള്ള മറുപടി’; ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിവന്ന പരസ്യ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വേണ്ടി ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും, അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ പുനരാരംഭിക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. “സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജന്തർമന്തറിൽ കണ്ട ജനപങ്കാളിത്തം. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കും [&Read More
സെന്റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയ്ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനോ ഭീഷണികൾ ഉയർത്താനോ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും സ്വതന്ത്രമായ [&Read More
കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് [&Read More
‘ഗൺമാൻമാരുടെ മർദനം: കേസ് അട്ടിമറിക്കാൻ നിർദേശിച്ചത് അജിത് കുമാർ’; എസ്ഐടിക്ക് മുന്നിൽ കരഞ്ഞ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നിർദേശപ്രകാരമാണെന്ന് എസ്ഐടിക്കു മുന്നിൽ കരഞ്ഞു കൊണ്ട് സമ്മതിച്ച് ഗ്രേഡ് എസ്ഐമാർ. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് പിഴവ് പറ്റിയെന്ന് സമ്മതിച്ചത്. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ഇതു സമ്മതിക്കാതിരുന്ന എസ്ഐമാർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ പിഴവ് ഏറ്റുപറയുകയായിരുന്നു. പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്കറിനെ പൊലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ജിതിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം, ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. കേസിൽ ആദ്യം സ്ക്രീൻഷോട്ട് പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ പോസ്റ്റ് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്നാണ് നടപടി. റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മറ്റു വ്യക്തികളുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. ഇതിനൊപ്പം, യൂത്ത് [&Read More