19/10/2026
[fontresizer_tawhidurrahmandear_widget]

ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; അണിനിരന്ന് പ്രകാശ് രാജും ധ്രുവ് റാഠിയും

 ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; അണിനിരന്ന് പ്രകാശ് രാജും ധ്രുവ് റാഠിയും

ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ചെരുപ്പ് സമരം പ്രഖ്യാപിച്ചു. ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ചലച്ചിത്ര താരം പ്രകാശ് രാജ്, പ്രമുഖ യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എന്നിവർ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്‌ക്കൊപ്പം വേദിയിലെത്തി. രാജ്യത്തെ ജനങ്ങളെ ആകെ തെരഞ്ഞെടുപ്പ് കമ്മീഷൻ അധിക്ഷേപിച്ചിരിക്കുകയാണെന്നും എസ്ഐആർ നടപടി കേവലം വോട്ട് മോഷണം മാത്രമായി ഒതുക്കാനാവില്ലെന്നും പ്രകാശ് രാജ് തുറന്നടിച്ചു.

“ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ എസ്ഐആർ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയായി. ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ഇതിന് പിന്നിൽ കൃത്യമായ ഒരു പാറ്റേണുണ്ട് ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, മുസ്‌ലിംകൾ എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്”- എന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

‘വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 10-ന് ന്യൂഡൽഹിയിലെ ജന്തർമന്തറിൽ പ്രതിപക്ഷ കക്ഷികളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും അണിനിരത്തി സിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിലും പ്രകാശ് രാജും ധ്രുവ് റാഠിയും നേരിട്ട് പങ്കാളികളാകും.

Also read: