ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, തെളിവെടുപ്പിന് ഹാജരാകാൻ രോഗിക്ക്
തൃശൂർ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെളിവുനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്ക് മെഡിക്കൽ കോളജിന്റെ നോട്ടീസ്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ജോസഫ് പോൾ മരിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ്, ആരോഗ്യവകുപ്പിന്റെ വിചിത്രമായ നടപടി. തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് കത്തയച്ചത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ മെഡിക്കൽ കോളജിൽ പാൻക്രിയാസിലെ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക (ഫോർസെപ്സ്) മറന്നുവെക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം [&Read More