കൊല്ലം: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി.പി.എമ്മിനെ അത്ര പെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖം കണ്ടുകൊണ്ട് ആരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ പ്രചാരണ ജാഥകളെ നയിക്കുന്നത് പിൻനിരയിലുള്ള ശക്തികളാണെന്നും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമാണ് അതിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കരുതെന്നും നിലവിലെ സ്ഥിതി [&Read More
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്ന് മുൻ ഉത്തരവുകളുണ്ടെന്നും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് തുടരരുതെന്ന് കർശന നിർദ്ദേശം നൽകി. വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് [&Read More
ന്യൂഡൽഹി: രാജ്യസുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ ഭീകരവിരുദ്ധ നയം ‘പ്രഹാർ’ (Read More
‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’- എം.ടി രമേശ്
കണ്ണൂർ: സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് തന്റെ അറിവിലില്ല. സിനിമ ബിജെപിയുടേതല്ലാത്തതിനാൽ അതിൽ നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും സിനിമയിലെ എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ സാഹചര്യം എന്താണെന്ന് ഇവിടുള്ളവർക്ക് കൃത്യമായി അറിയാം. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ട്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാൽ ഇഷ്ടമില്ലാത്ത [&Read More
തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം; എസ്ഐആർ അന്തിമ പട്ടികയിൽ വൻ വോട്ട് ചോർച്ച-മുന്നണികൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ, തിരുവനന്തപുരം ജില്ലയിലെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ മാത്രം ഒന്നര ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് വൻ തോതിൽ വോട്ട് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം: 47647, [&Read More
തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും മിഡിൽ ഈസ്റ്റിൽ യുദ്ധസാധ്യത വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ജനുവരി 5Read More
‘ക്രൈസ്തവരുടെ മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’
കോട്ടയം: ഛത്തീസ്ഗഡിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങളിലും വേട്ടയാടലുകളിലും രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ചവർക്ക് പോലും മണ്ണിൽ സമാധാനമായി വിശ്രമിക്കാൻ അനുവാദമില്ലാത്ത വിധം വർഗീയത ആഴ്ന്നിറങ്ങുകയാണെന്ന് പത്രം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ‘ദ ഛത്തീസ്ഗഡ് സ്റ്റോറിRead More
‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി.സി
കോട്ടയം: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പി.സി ജോർജ്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ‘ഗാന്ധി ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പി.സി ജോർജിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ബ്രിട്ടീഷുകാർ രാജ്യം നിർത്തിപ്പോയതാണെന്നുമാണ് പി.സി ജോർജിന്റെ വാദം. ഗാന്ധിജി സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപ്പുസത്യാഗ്രഹം വലിയ സമരമാണോയെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം [&Read More
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണു; 3 തൊഴിലാളികള്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: നഗരത്തിന്റെ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപത്തെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണായി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കിയ ശേഷം കെട്ടിടത്തിന് താഴെ ഷട്ടറിനോട് ചേർന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുകളിലെ സ്ലാബ് ഇവർക്ക് മേൽ പതിച്ചത്. [&Read More
‘തന്ത്രിക്കെന്താണ് പ്രത്യേകത?’; നിയമസഭയിൽ മന്ത്രി എം.ബി. രാജേഷിന്റെ ചോദ്യം, പ്രതിപക്ഷ ബഹളത്തിൽ സഭ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണRead More