വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല. ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. [&Read More
‘ദേശസ്നേഹം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനാവില്ല’; വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ സഞ്ജയ് ഹെഗ്ഡെ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: വിദ്യാലയങ്ങളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിനെതിരെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ സുപ്രീം കോടതിയിൽ. വ്യക്തിയുടെ മനസ്സാക്ഷിയെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ദേശസ്നേഹം ആരെയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും ആലപിക്കുന്നത് സംബന്ധിച്ച് ജനുവരി 28Read More
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രാദേശിക നികുതികളിലെ (വാറ്റ്) വ്യത്യാസമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലവർധനവിൽ മാറ്റമുണ്ടാകും. ചിലയിടങ്ങളിൽ പെട്രോൾ വിലയിൽ ലിറ്ററിന് 5.30 രൂപ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നീക്കം [&Read More
പത്തനംതിട്ട: സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്ലിം ലീഗിൽ ചേർന്നു. സിപിഎമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു. സിപിഎമ്മിന്റെ ഏരിയ കമ്മറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡി.വൈഎഫ്ഐ പത്തനംതിട്ട ജില്ലാ [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടതെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെ ബ്ലാക്ക്മെയിലിങ് നടത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയരുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇത് നിർത്തലാക്കാൻ [&Read More
ചണ്ഡീഗഡ്: നഗരമധ്യത്തിൽ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മണിക്കൂറുകളോളം അനങ്ങാതെ നിശ്ചലനായി നിന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും ആശങ്കയും ഉയരുന്നു. ചണ്ഡീഗഡ് സെക്ടർ 33 ബിയിലാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. ഏകദേശം രണ്ട് മണിക്കൂറിലധികം സമയം യാതൊരു പ്രഭാവവുമില്ലാതെ, ചുറ്റുമുള്ള ലോകവുമായി പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു യുവാവ് നിന്നിരുന്നത്. യുഎസിലും മറ്റും പടർന്നുപിടിക്കുന്ന ‘ഫെന്റനൈൽ’ (Read More
കണ്ണൂർ: എസ്ഡിപിഐയുമായി ഇടതുപക്ഷത്തിന് യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മലയാള മാധ്യമത്തോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രമാണ് പാർട്ടിക്കുള്ളത്. അങ്ങനെയുള്ള ഇടതുപക്ഷം ആർഎസ്എസുമായി യോജിക്കുന്നു എന്ന് പറയുന്നത് ചരിത്രബോധമില്ലാത്തവർ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം [&Read More
ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും ജനപ്രിയനായ നേതാവെന്ന പദവി നിലനിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ ‘മോർണിങ് കൺസൾട്ട്’ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലപ്രദപ്രകാരം 68 ശതമാനം അംഗീകാര റേറ്റിങ്ങോടെയാണ് മോദി പട്ടികയിൽ ഒന്നാമതെത്തിയത്. മാർച്ച് 2 മുതൽ 8 വരെയുള്ള കണക്കുകൾ പ്രകാരം നടത്തിയ സർവേയിൽ 26 ശതമാനം പേർ മോദിയെ എതിർത്തപ്പോൾ, 6 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം ഇതേ ഏജൻസിയുടെ സർവേയിൽ [&Read More
കൊല്ലം: മലയാള ചലച്ചിത്രRead More