പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആലോചനകൾ സിപിഐക്കുള്ളിൽ സജീവമായി. ഇതോടെ ഡൽഹിയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ പാർട്ടിയുടെ ഭാവി നീക്കങ്ങൾ നിർണായകമാകും. പ്രത്യേക ബ്ലോക്ക് ആകാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളെ തള്ളാതെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ‘സിപിഐക്ക് ഇപ്പോൾ അറിയില്ല’ എന്നാണ് അദ്ദേഹം [&Read More
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു. നെയ്യാറ്റിൻകര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയർന്നിരുന്നു. തുടർന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റ്മോർട്ടത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും, കോടതിയുടെയും സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സമാധിസ്ഥലത്ത് പൂജകളും ഭക്തജനത്തിരക്കും നടന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരൂഹതകൾ നീങ്ങിയതോടെ കേസ് [&Read More
രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 9.50 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമൊന്നുമില്ല. നിരക്ക് വർധിച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,701 രൂപയും കൊൽക്കത്തയിൽ 2,884 രൂപയുമാണ്. എണ്ണക്കമ്പനികൾ സാധാരണയായി ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് പാചകവാതക നിരക്കുകൾ പുതുക്കാറുള്ളത്. അന്താരാഷ്ട്ര വിപണിയിലെ [&Read More
ഗസ്സ സിറ്റി: ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലുള്ള ദീർഘകാല ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായി സുപ്രധാന നീക്കം(Read More
നന്ദി ലിയോ, പച്ചപ്പുൽമൈതാനത്ത് തീർത്ത മായാജാലങ്ങൾക്ക്; അന്താരാഷ്ട്ര കരിയറിന് പൂർണവിരാമമിട്ട് ലയണൽ മെസ്സി
ബ്യൂണസ് ഐറിസ്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത അന്താരാഷ്ട്ര കരിയറിന് ഔദ്യോഗികമായി തിരശ്ശീലയിട്ട് ലയണൽ മെസ്സി(Read More
എബ്രഹാം ലിങ്കൺ സന്ദർശനത്തിനു മുന്നോടിയായി പട്ടായയിൽ അനാശാസ്യ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; 25
ബാങ്കോക്ക്: യുഎസ് വ്യോമസേനയുടെ കരുത്തുറ്റ ആണവ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലൻഡ് തീരത്ത് എത്തുന്നതിന് മുന്നോടിയായി വിനോദസഞ്ചാര നഗരമായ പട്ടായയിൽ അനാശാസ്യകേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്(Read More
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ഗാർഹിക എൽപിജി ഉപഭോക്താക്കളെ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു(Read More
നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീംകോടതിയിൽ അപേക്ഷനൽകി
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ നീക്കവുമായി കേന്ദ്രം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ അഞ്ചിന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം. കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് കേസുകൾ ഒഴിവാക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും [&Read More
ബെലഗാവി: മദ്യപിക്കുന്നതിനിടെ ചിക്കൻ കഷ്ണങ്ങൾ കൂടുതൽ കഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി മൂടലഗി താലൂക്കിലെ ഹുനാശ്യാൽ പിജി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളായ സീതാറാമും അരുൺ കുമാറും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ സീതാറാം കൂടുതൽ ചിക്കൻ കഷ്ണങ്ങൾ [&Read More