നെടുമ്പാശ്ശേരി വാഹനാപകടം: ‘ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും’ –
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് പൊലീസ് ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ മന്ത്രിമാരുൾപ്പെടെ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് ഈ പ്രതികരണം. അപകടമുണ്ടാക്കിയ 19കാരന് മദ്യം നൽകിയ പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ്, നെടുമ്പാശ്ശേരി മാരിയറ്റ്, വൈറ്റിലയിലെ ദയ ബാർ എന്നീ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും 10 വർഷം വരെ തടവ് [&Read More