ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ വില കുറഞ്ഞേക്കും. ഫോണുകളുടെ ജിഎസ്ടി നിരക്ക് കുറക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതോടെയാണ് മൊബൈൽ ഫോൺ വില കുറയാൻ കളമൊരുങ്ങുന്നത്. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. നിലവിൽ 18 ശതമാനം നിരക്കിലാണ് മൊബൈൽ ഫോണിന് ജിഎസ്ടി ഈടാക്കുന്നത്. 25,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ നികുതിയായിരിക്കും കുറക്കുക. മൊബൈൽ ഫോൺ വിൽപന മന്ദഗതിയിലായെന്ന സർക്കാർ വിലയിരുത്തലിനെ തുടർന്നാണ് നികുതി കുറക്കുന്നത്. രാജ്യത്ത് ഇപ്പോഴും വിൽപന നടത്തുന്ന മൂന്നിൽ രണ്ട് ഫോണുകളും [&Read More
ബെല്ലടിച്ച് സ്കൂൾ ഒഴിപ്പിച്ചു, നദി വിഴുങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങളെ കുന്നിൻമുകളിലെത്തിച്ചു; 1600-ലേറെ
കാഠ്മണ്ഡു: ‘ഗ്രാമം മുഴുവനും വെള്ളത്തിൽ മുങ്ങി. വേഗം രക്ഷപ്പെട്ട് ഓടിക്കോളൂ…’ മിന്നൽ പ്രളയം ദുരന്തം വിതയ്ക്കുന്നതിനിടെ രാജേന്ദ്ര ദവാഡിക്ക് ലഭിച്ച ആ സന്ദേശം രണ്ട് വാചകങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞൊടിയിടയിലുണ്ടായ തിരിച്ചറിവിൽ തനിക്കൊപ്പമുള്ള വിദ്യാർഥികളേയും കൊണ്ട് രാജേന്ദ്ര ദവാഡി പ്രാണരക്ഷാർഥം ഓടി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ആ സമയോചിതമായ ഇടപെടലിൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചെത്തിയത് ആയിരത്തി അറുന്നൂറിലേറെ വിദ്യാർഥികളാണ്. നേപ്പാളിലെ നുവാകോട്ട് തൃശൂലി വാലിയിലുള്ള ത്രിഭുവൻ തൃശൂലി സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും ഇംഗ്ലീഷ് അധ്യാപകനുമാണ് 47Read More
‘വിദേശത്ത് ബുദ്ധിപരമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം; വാക്കുകളല്ല പ്രവർത്തികളാണ് സംസാരിക്കേണ്ടത്’: മോഹൻ
ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിദേശത്ത് ചെന്ന് ബുദ്ധിപൂർവമായ വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിലെ വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കുമല്ല, പ്രവർത്തികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ പരിപാടിയിലാണ് മോഹൻ ഭഗവത് സംസാരിച്ചത്. ‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്നും വൈവിധ്യങ്ങളെ ആഘോഷിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഭഗവത് പ്രസംഗത്തിൽ [&Read More
ലഖ്നൗ/ഭോപാൽ: മധ്യപ്രദേശിലെ സത്നയിലും യുപിയിലെ ചിത്രകൂടിലും കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. മേഖലയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ദാകിനി നദിയിലെ ജലനിരപ്പ് 2003Read More
മരണത്തെ തോൽപ്പിച്ച് മൂന്നുനാൾ മണ്ണിനടിയിൽ; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ ആറുവയസ്സുകാരിക്ക് അത്ഭുത പുനർജന്മം
കാഠ്മണ്ഡു: സർവ്വതും വിഴുങ്ങിയ മലവെള്ളപ്പാച്ചിലിനും ചെളിക്കൂനകൾക്കും അടിയിൽ മൂന്ന് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ രസുവ ജില്ലയെ തകർത്തുകളഞ്ഞ മിന്നൽ പ്രളയത്തിലാണ് നാടിനെയാകെ കണ്ണീരണിയിച്ച അത്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി തകർന്നടിഞ്ഞ ടിമുവെ ഗ്രാമത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറുവയസ്സുകാരിയായ മനീഷ മഗറിനെ ജീവനോടെ കണ്ടെത്തിയത്. ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് ചെളിക്കൂനകൾക്കടിയിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും [&Read More
ഏഴ് ആഴ്ച ഗർഭിണിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി; രണ്ടുമാസത്തെ
ചണ്ഡീഗഡ്: മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്കും രണ്ടുമാസത്തെ നരകയാതനകൾക്കുമൊടുവിൽ പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മൻജീത് കൗർ (28) മരണത്തിന് കീഴടങ്ങി. അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുമ്പോൾ മൻജീത് ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നാടൊട്ടാകെ നെഞ്ചുപിടയുന്ന വേദനയിലാണ്. ജൂലൈ 3Read More
‘സ്ത്രീധന കേസുകളിലെ വിചാരണ വേഗത്തിലാക്കണം’; കീഴ്ക്കോടതികൾക്ക് കടുത്ത നിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെടുകയും നൽകുകയും ചെയ്യുന്ന പലരും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി നിർദേശം. സ്ത്രീധന കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്നും കെട്ടിക്കിടക്കുന്ന ക്രിമിനൽ അപ്പീലുകൾ ഹൈകോടതികൾ ഇടക്കിടെ പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ആചാരമാണെന്ന് കോടതി നിരീക്ഷിച്ചു. 1961ലെ സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിൽ വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ [&Read More
വരില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ പേരിൽ നാടുനീളെ ഫ്ലക്സ്; ചേന്തി അനിലിനെതിരെ ഇന്റലിജന്സ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെതിരായ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് മുൻനിർത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. ചേന്തി അനിലും സംഘവും മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് ലഭിക്കുന്നത്. ചേന്തിയുടെ കേസുകളും പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പശ്ചാത്തലവും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് മുൻനിർത്തി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേന്തി അനിലിനെയും സംഘാടകരെയും രണ്ടാഴ്ച മുൻപ് വിവരം അറിയിച്ചെങ്കിലും [&Read More
തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി. പക്ഷെ, നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. പുതിയ നിരക്ക് അതിനുശേഷമായിരിക്കും നടപ്പാക്കുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോൾ നിരക്ക് കൂട്ടാൻ പാടില്ലെന്ന് 2025 ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവ് പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന തടയുകയും ചെയ്തു. അതിനാൽ 2024ലെ ടോൾ നിരക്കാണ് പാലിയേക്കരയിൽ ഇപ്പോഴും പിരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ടോൾ [&Read More
കണ്ണൂരിൽ സിപിഎമ്മിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം; എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പേരിൽ പണംപിരിച്ചു
ഇരിട്ടി: ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഗുരുതരമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉയരുന്നു. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച്, കോളേജ് നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളാണ് ഈ സൊസൈറ്റിയുടെ ഭാരവാഹികൾ. പാർട്ടിയുടെ തന്നെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂർ [&Read More