തിരുവനന്തപുരം: ബിഹാറിന് പിന്നാലെ കേരളത്തിലും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വൻ വിവാദം. വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആര്‍) നടപടികൾ പൂർത്തിയാകാറായപ്പോൾ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് 25 ലക്ഷത്തിലധികം (25,01,012) പേരെ. 2025 ഒക്ടോബറിലെ കണക്കുപ്രകാരം 2.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്താണിത്. നീക്കം ചെയ്തത് ആരെയൊക്കെ?മരിച്ചവർ (6.44 ലക്ഷം), സ്ഥിരമായി താമസം മാറിയവർ (8.19 ലക്ഷം), കണ്ടെത്താൻ സാധിക്കാത്തവർ (7.11 ലക്ഷം), ഇരട്ട വോട്ടുള്ളവർ (1.31 ലക്ഷം), മറ്റു കാരണങ്ങൾ (1.93 [&Read More
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനും കേന്ദ്രവിഹിതം കുറയ്ക്കാനും തീരുമാനിച്ച് കേന്ദ്രസർക്കാർ. നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) Read More
ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ പദവിയിലേക്ക് ഒരു യുവമുഖത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ബിഹാര്‍ മന്ത്രി നിതിന്‍ നബിനാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരുന്നത്. ബിജെപിയിലെ തലമുറമാറ്റത്തെയും സംഘടനാപരമായ പരിഷ്കരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ നിയമനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 45 വയസ്സ് മാത്രമുള്ള നിതിന്‍ നബിന് ബിജെപി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും ഭരണപരിചയവും ഒത്തുചേരുന്ന നേതാവിനെ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ [&Read More
തമിഴ്നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റ് ശക്തികളുടെ നീക്കം നടക്കുന്നു; അമിത് ഷായുടെ ഏതു വെല്ലുവിളിയും
ചെന്നൈ: തമിഴ്നാട്ടിൽ സമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിസംബർ 15Read More
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടുകൾ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ആകെ 140 നിയമസഭാ മണ്ഡലങ്ങളിൽ 80 സീറ്റുകളിലും ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. എൽ.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് രണ്ട് സീറ്റുകളിലുമാണ് ഭൂരിപക്ഷം. ജില്ല തിരിച്ചുള്ള നിയമസഭാ സീറ്റ് നില (തദ്ദേശ വോട്ട് അടിസ്ഥാനത്തിൽ) ജില്ല യു.ഡി.എഫ് എൽ.ഡി.എഫ് എൻ.ഡി.എഎറണാകുളം 14 00 00മലപ്പുറം 16 00 00തൃശൂർ 02 11 00തിരുവനന്തപുരം 02 10 02കൊല്ലം 04 [&Read More
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഭരണത്തിനായി മുന്നണികളുടെ കരുനീക്കങ്ങള്‍ സജീവം. അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ലാത്തത് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ ഹാട്രിക് ഭരണം തടയാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്. ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമുന്നണികളുടെയും നീക്കങ്ങള്‍. സ്വതന്ത്രനായി വിജയിച്ച എച്ച്. റഷീദിനെ ചെയര്മാന് സ്ഥാനത്തേക്ക് പിന്തുണച്ചാല്‍ പരസ്യമായ സഖ്യ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ബിജെപിയെ തടയാമെന്നാണ് ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. ‘മതേതരചേരികള്‍ ഒന്നിക്കണം’ [&Read More
റിയാദ്: സൗദി അറേബ്യയിലെ കാർഷിക, മൃഗപരിപാലന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമാവലിക്ക് മാനവശേഷി മന്ത്രാലയം അംഗീകാരം നൽകി. തോട്ടങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഇതുവരെ സാധാരണ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാതിരുന്ന ഈ വിഭാഗത്തിന് ഇനി മുതൽ കൃത്യമായ അവധിയും ആനുകൂല്യങ്ങളും ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം തൊഴിലാളികൾക്ക് വർഷത്തിൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടാകും. ആഴ്ചയിൽ ചുരുങ്ങിയത് [&Read More
‘ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഉള്ളതൊക്കെ ചെയ്തോളൂ.. നിങ്ങളെ സംരക്ഷിക്കാൻ മോദി ഉണ്ടാക്കിയ ആ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ റാലിയിൽ സംസാരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പേരെടുത്തു പറഞ്ഞ് രാഹുൽ ഗാന്ധി പരസ്യ വെല്ലുവിളി നടത്തിയത്. “ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഉള്ളതൊക്കെ ചെയ്തോളൂ.. നിങ്ങളെ സംരക്ഷിക്കാൻ മോദി ഉണ്ടാക്കിയ ആ നിയമം ഞങ്ങൾ മാറ്റും. നിങ്ങൾക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കും”Read More
പത്തനംതിട്ട: ഭരണത്തിലിരുന്ന പന്തളം നഗരസഭയില്‍ ബിജെപിക്ക് കനത്ത തോല്‍വി.2020ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. അന്ന് 18 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫ് ഒന്പതുസീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ഒതുങ്ങി. അഞ്ചുവര്‍ഷത്തിനിപ്പുറം തെക്കന്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഏക നഗരസഭയും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പന്തളം നഗരസഭയില്‍ 14 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയം.11 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും ജയിച്ചു. ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളിലൊതുങ്ങി.Read More
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.എം മണി. ജനങ്ങൾ സർക്കാരിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം മുന്നണിക്ക് എതിരായി വോട്ട് ചെയ്തുവെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്തു. നന്ദികേടാണ് കാണിച്ചത്. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഇഷ്ടംപോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പേര് പിറപ്പുപണിയെന്ന് പറയും,’ മണി പറഞ്ഞു. [&Read More