ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നടപടി ശക്തമാക്കി. കഴിഞ്ഞ മാസം മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലധികം എൽപിജി സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വിപണിയിലെ ലഭ്യതക്കുറവ് മുതലെടുത്ത് അമിതലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എണ്ണക്കമ്പനികൾക്ക് 1400Read More
‘സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും’; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ
തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിശ്വാസികളെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾ വിവേകപൂർവ്വം വോട്ട് രേഖപ്പെടുത്തുമെന്നും സിഎസ്ഐ ബിഷപ്പ് റവ ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിർദേശിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ വിശ്വാസികൾ പ്രാപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പ്, 10 ലക്ഷത്തോളം വരുന്ന വിശ്വാസികൾ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതർ പറഞ്ഞാൽ വിശ്വാസികൾ [&Read More
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. ഇന്ന് എറണാകുളം സബ് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിന് മുൻപ് തന്നെ പോലീസ് കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുത്തു. കേസിൽ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി [&Read More
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം.എ ബേബി. കേസിൽ ഉൾപ്പെട്ട ഭൂരിഭാഗം പ്രതികളും കോൺഗ്രസുകാരാണെന്നും ഇവരെല്ലാവരും ഒരു നേതാവിന്റെ വീട്ടിലാണ് ഒത്തുചേർന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സോണിയ ഗാന്ധിക്ക് സ്വർണ കൊള്ളയിൽ നേരിട്ട് പങ്കുള്ളതായി കരുതുന്നില്ലെന്നും അവരുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്നും ബേബി വ്യക്തമാക്കി. അതേസമയം, പ്രധാന പ്രതികളെല്ലാം കണ്ടുമുട്ടിയത് സോണിയയുടെ വസതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ പത്മകുമാറിന് നേരിട്ട് പങ്കില്ലെന്നും, ഭരണപരമായ വീഴ്ചയുണ്ടായതാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ [&Read More
‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ട്’- വിദ്വേഷപരാമർശവുമായി ശോഭ
കൊച്ചി: കേരളത്തിൽ ലവ് ജിഹാദിന് പുറമെ ‘ലാൻഡ് ജിഹാദും’ ‘ബിസിനസ് ജിഹാദുമുണ്ടെന്ന’ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ ശിവശങ്കറിൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ പ്രതികരണം. ഇക്കാര്യത്തിൽ ഹൈന്ദവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ഇതിനൊരു പരിഹാരമുണ്ടാകാൻ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആർഎ നിയമത്തെക്കുറിച്ചും അവർ പരാമർശിച്ചു. നിയമപരമായി പ്രവർത്തിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ചട്ടവിരുദ്ധമായി സഹായം കൈപ്പറ്റുന്നവർക്ക് ഭേദഗതി [&Read More
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽഡിഎഫ് നടത്തിയ അനൗൺസ്മെന്റ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് പറഞ്ഞ് മുസ്ലീം ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫിന്റെ പ്രചാരണം. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് വെച്ച വാഹനത്തിൽ നിന്നാണ് വിവാദമായ അനൗൺസ്മെന്റ് ഉയർന്നത്. മുസ്ലീം ലീഗ് മതരാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മതസഹോദര്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷവാദികൾ [&Read More
ഇൻഷുറൻസ് തട്ടാൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിന്
അരീക്കോട്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 12 വർഷത്തിന് ശേഷം പിടിയിലായി. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കൊണ്ടോട്ടി ഡാൻസാഫ് സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2013 ജൂലൈ 21Read More
തെഹ്റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകാരണം സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഇല്ലാതായെന്നും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ ആരോപിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവത്തിൽ [&Read More
മലപ്പുറം: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് വിവാദത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേവലം നാല് വോട്ട് നേടുന്നതിനായി മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നതകൾ സൃഷ്ടിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണന് [&Read More