തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അറിയാതെ പദ്ധതിയിൽ ഒപ്പുവെച്ചതിനാലാണ് ഈ സാഹചര്യമെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ ഒരു കത്തും നൽകിയിട്ടില്ല. നിലവിൽ പദ്ധതിയുടെ ഭാഗമായ കേരളം 106 കോടി രൂപ അനുവദിച്ചതിൽ 99 കോടിയും വാങ്ങിയിട്ടുണ്ട്. കരിക്കുലം തീരുമാനിക്കാനും സ്കൂളുകൾ [&Read More
ഇറാനെതിരെയുള്ള മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ഗ്രോക്ക്; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക
വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ചതായി അമേരിക്കൻ സർക്കാർ വെളിപ്പെടുത്തി. ഇലോൺ മസ്കിന്റെ എ.ഐ കമ്പനിയായ ‘എക്സ്.എഐ’ യുമായി ബന്ധപ്പെട്ട ഒരു കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ പിന്തുണ നൽകുന്നതിനാൽ, ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷക്ക് അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്. പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് [&Read More
ജയ്പൂർ: ജയ്പൂരിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രതിഷേധത്തിനിടെ മർദിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അവർക്ക് ലഭിച്ച സ്വീകരണം വലിയ വിവാദമായിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികളെ അവരുടെ അനുയായികൾ മാലയിട്ട് സ്വീകരിക്കുകയും ജയ് വിളികളോടെ ആദരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ ജയിലിന് പുറത്തിറങ്ങിയപ്പോൾ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നും ‘ഭാരത് മാതാ കീ ജയ്’ എന്നും മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ജൂൺ [&Read More
കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ [&Read More
‘തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു, ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ല’
ആലപ്പുഴ: വിമര്ശനങ്ങള്ക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല് എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും [&Read More
‘നിരവധി ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായി’; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ തൊട്ടടുത്തിരുന്ന് നാവികരുടെ മരണത്തിൽ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് സൈനിക ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ജി7 ഉച്ചകോടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തൊട്ടടുത്തിരുന്നാണ് മോദി സംസാരിച്ചത്. സംഘർഷം മേഖലയിലുടനീളമുള്ള രാജ്യങ്ങൾക്ക് വൻ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ വരുത്തിവച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം മേഖലയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളിൽ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള [&Read More
ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി ഓഫിസിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മുസ്ലിം വയോധികനെക്കൊണ്ട് നിർബന്ധപൂർവം ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി ഉയർന്നു. ദുമരിയാഗഞ്ച് ടൗണിലെ ബി.ജെ.പി ഓഫിസിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ‘ബഡ മംഗൾ’ എന്ന വിശേഷദിവസത്തോടനുബന്ധിച്ച് നടന്ന പ്രസാദ വിതരണത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബി.ജെ.പി പ്രവർത്തകനായ ലവ്കുഷ് ഓജയാണ് വയോധികനോട് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടത്. വയോധികനോട്, തനിക്ക് ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’ എന്നും ‘ജയ് ശ്രീകൃഷ്ണ’ [&Read More
‘ഞാനില്ലെങ്കിൽ ഇസ്രയേൽ ഇല്ല; കഴിയില്ലെങ്കിൽ ഹിസ്ബുല്ലയെ സിറിയ നേരിടട്ടെ’; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ട്രംപ്
പാരിസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലെ ഹിസ്ബുല്ലയ്ക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രയേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വളരെയധികം ആളുകൾ കൊല്ലപ്പെടുന്ന രീതിയിലുള്ള പ്രചാരണം നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ജി 7 ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു. മറ്റുള്ളവരെയെല്ലാം കൊല്ലാതെ ഇസ്രയേലിന് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയില്ലെങ്കിൽ, ഹിസ്ബുല്ലയെ നേരിടാൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽRead More
‘2,500-ലധികം സംഘടനകൾ വഴി ആർ.എസ്.എസിന് വൻതോതിൽ പണം എത്തുന്നു; രാജ്യത്തെ നിയമം അനുസരിക്കണം’;
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) നിയമപരമായ പദവിയും സാമ്പത്തിക സ്രോതസുകളും വെളിപ്പെടുത്തണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രതികരണങ്ങൾ അപൂർണവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ നിയമം അനുസരിക്കാൻ സംഘടന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദത്തെ ന്യായീകരിക്കാൻ ഹിന്ദുമതം പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മോഹൻ ഭാഗവത് വാദിച്ചിരുന്നു. മുൻപ് നടത്തിയ പ്രസ്താവനയുടെ പഴയ [&Read More
സിജെപി രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നുവെന്ന് പവൻ കല്യാൺ; പാറ്റകളെന്ന് വിളിച്ചാലും യുവാക്കൾ
ന്യൂഡൽഹി: രാജ്യമൊട്ടാകെ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രസ്ഥാനത്തിനെതിരെയും അതിനെ പിന്തുണക്കുന്നവർക്കെതിരെയും കടുത്ത വിമർശനവുമായി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. സി.ജെ.പി പ്രസ്ഥാനവും അതിനെ പിന്തുണക്കുന്നവരും ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുകയാണെന്ന് പവൻ കല്യാൺ ആരോപിച്ചു. ന്യൂഡൽഹിയിൽ നടന്ന ജനസേന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് പവൻ കല്യാൺ ഈ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി. നടൻ പ്രകാശ് രാജും വിദ്യാഭ്യാസ പരിഷ്കർത്താവും [&Read More