തെഹ്റാൻ: ഇസ്ഫഹാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇന്ന് പുലർച്ചെ ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്ന 900 കിലോയോളം ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭൂമിക്കടിയിലുള്ള കട്ടിയുള്ള കോൺക്രീറ്റ് പാളികൾ തകർത്ത് ഉള്ളിലേക്ക് കടന്നുചെന്ന് സ്ഫോടനം നടത്താൻ ശേഷിയുള്ളതാണ് ഈ ബോംബുകൾ. ഇസ്ഫഹാനിലെ ഇറാന്റെ പ്രധാന ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ [&Read More
ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും [&Read More
ന്യൂഡൽഹി: ഭാരതം നക്സൽ അക്രമങ്ങളിൽ നിന്ന് പൂർണമായും മുക്തമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ നക്സലിസം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണെന്നും ലോക്സഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ച സമയപരിധിയായ മാർച്ച് 31Read More
’നേരിട്ടുള്ള സംവാദത്തിനല്ല; ഫേസ്ബുക്ക് സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്’ – മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംവാദം കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. താൻ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് സംവാദത്തിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് കരുതുന്നതെന്നും ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാരഡി പാട്ട് പാടിയ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വർണം കട്ടവർ എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. [&Read More
പയ്യന്നൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്കു കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി ബാങ്ക് രേഖകൾ പുറത്ത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ രേഖകളാണ് മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ബാങ്ക് രേഖകൾ മുൻപ് പാർട്ടി നൽകിയ വിശദീകരണങ്ങളെല്ലാം തള്ളുന്നതാണ്. രക്തസാക്ഷി സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ [&Read More
പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ എസ്എൻഡിപി. യോഗത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് യോഗം വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ജനറൽ സെക്രട്ടറി സ്വന്തം കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നത്. അത് സംഘടനയുടെ തീരുമാനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് എസ്എൻഡിപി യോഗത്തിന്റെ തീരുമാനം. ഒരു മുന്നണിയെ സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം സംഘടനയ്ക്കില്ല. യോഗത്തിന്റെ ഔദ്യോഗികമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെങ്കിൽ കൗൺസിൽ ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നും [&Read More
കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ ലൈംഗികാപവാദ കേസിൽ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി. ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.ഇ സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിർണായക മൊഴി നൽകിയത്. 2015 മേയ് മാസത്തിൽ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് മൊഴിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് സി.ആർ നജീബിനൊപ്പമാണ് താൻ ഓഫീസിൽ [&Read More
‘ജർമനിയിൽനിന്ന് അമേരിക്കയുടെ 40,000 സൈനികരെയും പുറത്താക്കണം’; ഇറാൻ യുദ്ധത്തിന് താവളമാക്കാൻ അനുവദിക്കരുതെന്ന് എഎഫ്ഡി
ബെർലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയത്തിനും പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾക്കും എതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു. ജർമനിയിൽ നിലയുറപ്പിച്ചിരിക്കുന്ന 40,000Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആണവായുധ നിർവ്യാപന കരാറിൽ(എൻപിടി) നിന്ന് പിന്മാറാൻ ഇറാൻ ഒരുങ്ങുന്നു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. എൻപിടിയിൽ തുടരുന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാRead More
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ എണ്ണക്കിണറുകൾ, വൈദ്യുത നിലയങ്ങൾ, ഖാർഗ് ദ്വീപ്, ശുദ്ധജല വിതരണ പ്ലാന്റുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കാൻ മടിക്കില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തെ “ഭീകര ഭരണത്തിനിടെ” കൊല്ലപ്പെട്ട യുഎസ് ഉദ്യോഗസ്ഥരോടുള്ള പ്രതികാരമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുഎസുമായി നേരിട്ട് [&Read More