അര്‍ജന്റീന : അപ്രതീക്ഷിത പരിക്ക് കാരണം ഒരു സീസൺ മുഴുവൻ നഷ്ടമായെങ്കിലും, അവിശ്വസനീയമായ ഫോമിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംഗം സൃഷ്ടിച്ച അർജന്റീന താരം എമിലിയാനോ ബുവൻഡിയ വീണ്ടും ദേശീയ ടീമിൽ ഇടം നേടി. ആസ്റ്റൺ വില്ലയുടെ മുന്നേറ്റനിരയിലെ ഈ മിന്നും താരം നവംബറിൽ നടക്കുന്ന അംഗോളയ്ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള അർജന്റീനയുടെ സീനിയർ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ടു. 2025 ജൂണിലെ ടീം പ്രഖ്യാപനത്തിന് ശേഷം താരത്തിന് ലഭിക്കുന്ന ആദ്യ വിളിയാണ് ഇത്. പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം [&Read More
ബാഴ്സലോണ: തൻ്റെ മുൻ കളിത്തട്ടായ ബാഴ്സലോണയിലെ കാംപ് നൗവിൽ ഇതിഹാസ താരം ലയണൽ മെസ്സി നടത്തിയ രഹസ്യ സന്ദർശനം ഫുട്ബോൾ ലോകത്ത് വൻ ചർച്ചയാവുന്നു. നിലവിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന 38Read More
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്രേഡിങ്് വിന്‍ഡോയില്‍ ഏറ്റവും വലിയ നീക്കത്തിന് കളമൊരുങ്ങുന്നു. എം.എസ് ധോണിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ സിഎസ്കെയിലേക്ക് എത്തുന്നതിനുള്ള മെഗാ ട്രേഡ് ഡീലിലാണ് ഈ വഴിത്തിരിവ്. ജഡേജയെയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്കെ ശ്രമിക്കുന്നത്. എന്നാല്‍, കരാര്‍ ഏറെക്കുറെ അന്തിമമായെന്നു [&Read More
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന് ജഹാനും തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. തനിക്കും മകള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച ജീവനാംശം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന് ജഹാന് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ചു. മാസം 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനായി 2.5 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഹാന് സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് [&Read More
ബെംഗളൂരു: 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടി ആറുമാസത്തിനകം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീം വില്‍പ്പനയ്ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്, യുകെ ആസ്ഥാനമായ ഡിയാജിയോ കമ്പനിയാണ് വില്‍പ്പന നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചതായി സ്ഥിരീകരിച്ചത്. ഐപിഎല്‍ ടീമിനൊപ്പം വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ടീമും വില്‍ക്കുന്നുണ്ട്. ഏകദേശം രണ്ട് ബില്യന്‍ ഡോളറാണ് ഫ്രാഞ്ചൈസിയുടെ മൂല്യം കണക്കാക്കുന്നത്. യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ ഡിയാജിയോയിലെ [&Read More
‘ജയ് ശ്രീറാം’ പോസ്റ്റും ഹനുമാന് ടാറ്റൂവും ശ്രദ്ധിച്ചെന്ന് മോദി; മോദിയുടെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന്
ന്യൂഡല്‍ഹി: ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ മോദിയുടെ വസതിയിലാണ് താരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്. ടീമംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ഏറെസമയം ചെലവഴിക്കുകയും ഓരോരുത്തരുടെയും പ്രകടനത്തെ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഫൈനലിലെ താരവമായ ദീപ്തി ശര്‍മയുമായുള്ള മോദിയുടെ സംഭാഷണവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ദീപ്തിയുടെ കൈത്തണ്ടയിലെ ‘ഹനുമാന്’ ടാറ്റൂ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ടാറ്റൂവിനെ കുറിച്ച് പ്രത്യേകമായി ചോദിച്ചറിയുകയും ചെയ്തു. തന്നെക്കാള്‍ തനിക്കു വിശ്വാസം [&Read More
ന്യൂഡൽഹി: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച വനിതാ ക്രിക്കറ്റ് ടീമിന് പൊതു വിക്ടറി പരേഡ് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകീട്ട് ഡൽഹിയിൽ വെച്ച് ടീമിനെ ആദരിക്കും. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. സുരക്ഷാ ആശങ്കകളും ഗതാഗതപരമായ വെല്ലുവിളികളും കാരണമാണ് പൊതു പരേഡ് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ഈ വർഷം ആദ്യം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് [&Read More
റിയോ ഡി ജനീറോ: നവംബറിലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇടം നേടിയില്ല. അതേസമയം, പരിക്കില്‍ നിന്ന് മുക്തരായി പ്രതിരോധതാരങ്ങളായ ഫാബിഞ്ഞോ, വിറ്റര്‍ റോക്ക്, മാര്‍ക്വിഞ്ഞോസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നവംബര്‍ 15ന് ലണ്ടനില്‍ സെനഗലിനെതിരെയും, 18ന് ലില്ലെയില്‍ തുനീഷ്യക്കെതിരെയും നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്ക്വാഡാണ് പരിശീലകന് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. ലിഗ്മെന്റ് പരിക്ക് കാരണം 2023 ഒക്ടോബറില്‍ ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ല. [&Read More
മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്മാന് ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More
മുംബൈ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ ചരിത്രം. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം കന്നി ലോക കിരീടത്തിൽ മുത്തമിട്ടു. അർദ്ധ സെഞ്ചുറിക്കു പുറമെ അഞ്ചു വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് കലാശപ്പോരിൽ നീലപ്പടയുടെ വിജയനായികയായത്. ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 299 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിനു മുന്നിൽ പടുത്തുയർത്തിയത്.ഇന്ത്യൻ ഇന്നിങ്സിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് [&Read More