മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്മാന് ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More
മുംബൈ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ ചരിത്രം. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം കന്നി ലോക കിരീടത്തിൽ മുത്തമിട്ടു. അർദ്ധ സെഞ്ചുറിക്കു പുറമെ അഞ്ചു വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് കലാശപ്പോരിൽ നീലപ്പടയുടെ വിജയനായികയായത്. ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 299 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിനു മുന്നിൽ പടുത്തുയർത്തിയത്.ഇന്ത്യൻ ഇന്നിങ്സിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് [&Read More
കൊല്‍ക്കത്ത: ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലയണല്‍ മെസിയുടെ ‘ഗോട്ട് ടൂര്‍ ടു ഇന്ത്യ 2025’ പരിപാടിയില്‍ നിര്‍ണായക മാറ്റങ്ങള്‍. ആദ്യം പ്രഖ്യാപിച്ച കേരളത്തിലെ (കൊച്ചി) സൗഹൃദ മത്സരം റദ്ദാക്കിയതോടെ, ദക്ഷിണേന്ത്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ടൂറിന്റെ ഭാഗമായി ഹൈദരാബാദിനെ പുതിയ വേദിയായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ടൂര്‍ പാന്‍Read More
‘സഞ്ജുവിനെ വണ്‍ഡൗണാക്കിയത് എന്തിന്? ഈ കസേരക്കളി നിര്‍ത്തൂ’: ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം
ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീം ബാറ്റിങ് നിരയില്‍ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങള്‍ക്കെതിരെ തുന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദഗോപന്‍ രമേശ്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ടായതിന് പിന്നാലെയാണ് രമേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ വിമര്‍ശനമുന്നയിച്ചത്. ‘ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ കസേരക്കളി നടത്തുന്നത് നിര്‍ത്തണം. 160 മുതല്‍ 170 വരെ റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ മികച്ച സാധ്യതയുണ്ടായിരുന്ന [&Read More
മുംബൈ: ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറി പ്രകടനം(127*), അവര്‍ക്ക് കേവലമൊരു വിജയമായിരുന്നില്ല. തന്റെയും കുടുംബത്തിന്റെ രാജ്യസ്നേഹം ചോദ്യംചെയ്തവര്ക്കും തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്. ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷമുള്ള ജെമീമയുടെ മുഖം അതു വിളിച്ചുപറയുന്നുണ്ടായിരുന്നു. പോസ്റ്റ്മാച്ച് പ്രസന്റേഷനില്‍ വാക്കുകള്‍ കിട്ടാതെ അവര്‍ ഇടറിയത് വെറുതെയായിരുന്നില്ല. ആ കൈക്കൂപ്പിക്കാണിച്ചുള്ള വികാരപ്രകടനം ആര്ക്കുനേരെയായിരുന്നു! ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒരു നിര്‍ണായക പോരാട്ടത്തില്‍, കരിയറിലെ ഏറ്റവും മികച്ച [&Read More
‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന് എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു. ‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയിരുന്ന വാടകയായിരുന്നു [&Read More
വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ (Shreyas Iyer injury)
സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തെ സിഡ്നി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണാണ് അയ്യറുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 33Read More
സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെ (74) പിന്തുണയോടെ രോഹിത് ശര്‍മ(121) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയിച്ചത്. പെര്‍ത്തിലെയും അഡ്ലെയ്ഡിലെയും വിജയങ്ങളോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ 2Read More
കൊച്ചി: ലയണൽ മെസിയും അര്‍ജന്റീന ഫുട്ബോള്‍ ടീമും നവംബറിൽ കേരളത്തിലേക്ക് എത്തില്ല. സ്പോൺസർ ആൻ്റോ അഗസ്റ്റിൻ ആണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിശദീകരണം. കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ അവകാശപ്പെട്ടിരുന്നത്. മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. [&Read More
ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ [&Read More