ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകി സർക്കാർ. ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിനാണ് 25 ലക്ഷം ടാക്കയുടെ(ഏകദേശം 18.5 ലക്ഷം രൂപ) സേവിങ്സ് സർട്ടിഫിക്കറ്റുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ കൈമാറിയത്. തിങ്കളാഴ്ച ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസിന്റെ ഓഫീസിൽ വെച്ചാണ് രേഖകൾ കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൈമെൻസിങ് ജില്ലയിലെ ഭാലൂക്കയിൽ ഗാർമെന്റ്സ് തൊഴിലാളിയായിരുന്ന ദിപു ദാസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചാണ് [&Read More
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് തന്റെ കർശനമായ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും ഇതോടെയാണ് ഇരുപക്ഷവും യുദ്ധം നിർത്തിയതെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ബോർഡ് ഓഫ് പീസ്’ സമാധാന സമിതിയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ. 2025 [&Read More
ലണ്ടന്: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന കുറ്റത്തിനാണ് തേംസ് വാലി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 66Read More
തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനികRead More
തെൽ അവീവ്: ഇസ്രയേലിലെ അഷ്കലോൺ നഗരത്തിൽ ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ ക്രൂരമായ ആക്രമണം. തെക്കൻ ഇസ്രയേൽ നഗരമായ അഷ്കലോണിലെ ഒരു പൊതു പാർക്കിൽ വെച്ചാണ് തൊഴിലാളികൾക്കു മർദനമേറ്റത്. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി ബ്രോഡ്കാസ്റ്ററായ ‘കാൻ’ പുറത്തുവിട്ട ദൃശ്യങ്ങളിൽ, ഒരു സംഘം ആളുകൾ ചേർന്ന് രണ്ട് ഇന്ത്യൻ തൊഴിലാളികളെ ക്രൂരമായി മർദിക്കുന്നത് കാണാം. പട്ടാപ്പകൽ നടന്ന ഈ ആക്രമണം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്സ്ആപ്പ് [&Read More
ഫ്രാങ്ക്ഫർട്ട്: വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിലെ തെരുവുകളിൽ ദീപാലങ്കാരങ്ങൾ തെളിഞ്ഞു. നഗരമധ്യത്തിലെ തിരക്കേറിയ കാൽനടയാത്രക്കാർക്കുള്ള തെരുവിലാണ് ചന്ദ്രക്കലകളും നക്ഷത്രങ്ങളും വർണവിളക്കുകളും ഉപയോഗിച്ച് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. തെരുവിനു കുറുകെ ‘ഹാപ്പി റമദാൻ’ എന്ന വലിയ ബോർഡുകളും അതിനു ചുറ്റും തിളങ്ങുന്ന നക്ഷത്രങ്ങളും വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ദീപാലങ്കാരങ്ങൾ കാണാനായി നൂറുകണക്കിന് ആളുകളാണ് നഗരമധ്യത്തിൽ ഒത്തുകൂടിയത്. ഇതിന്റെ വീഡിയോകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. 2024Read More
പ്യോങ്യാങ്: ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ ഒമ്പതാം കോൺഗ്രസിന് മുന്നോടിയായി 50 പുത്തൻ റോക്കറ്റ് ലോഞ്ചറുകൾ അനാച്ഛാദനം ചെയ്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ആണവ ശേഷിയുള്ള 600 എംഎം കാലിബർ ലോഞ്ചറുകളെ ‘അത്ഭുതകരവും ആകർഷകവും’ എന്നാണ് കിം വിശേഷിപ്പിച്ചത്. ഇന്നലെ പ്യോങ്യാങ്ങിലെ ഹൗസ് ഓഫ് കൾച്ചർ പ്ലാസയിൽ നടന്ന ചടങ്ങിലാണ് അത്യാധുനികമായ വിക്ഷേപണ വാഹനങ്ങൾ നിരനിരയായി പ്രദർശിപ്പിച്ചത്. പുതിയ ലോഞ്ചറുകളിൽ എഐ സാങ്കേതികവിദ്യയും കോമ്പൗണ്ട് ഗൈഡൻസ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കിം അവകാശപ്പെട്ടു. ദക്ഷിണ കൊറിയ മുഴുവൻ [&Read More
വാഷിങ്ടൺ: കൊക്കകോള ബോട്ട്ലിങ് കമ്പനിക്കെതിരെ യുഎസ് പൗരാവകാശ ഏജൻസി കേസെടുത്തു. പുരുഷ ജീവനക്കാരെ ഒഴിവാക്കി സ്ത്രീകൾക്കായി മാത്രം നെറ്റ്വർക്കിങ് പരിപാടി സംഘടിപ്പിച്ചത് വഴി ലിംഗവിവേചനം നടത്തിയെന്നാണ് ആരോപണം. ഡോണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം ജോലിസ്ഥലങ്ങളിലെ വൈവിധ്യ വൽക്കരണ (Read More
ലണ്ടനിൽ ഖുർആൻ കത്തിച്ചയാളുടെ ശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
ലണ്ടൻ: തുർക്കി എംബസിക്ക് മുന്നിൽ വെച്ച് വിശുദ്ധ ഖുർആൻ കത്തിച്ച 51Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി [&Read More