വാഷിങ്ടൺ: എച്ച്1ബി വിസാ പദ്ധതിയെക്കുറിച്ചുള്ള തൻ്റെ മുൻ നിലപാടിൽ അയവ് വരുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചില നിർണായക മേഖലകളിൽ അമേരിക്കയ്ക്ക് വിദേശ പ്രതിഭകളെ ആവശ്യമുണ്ടെന്നും, രാജ്യത്ത് ‘പ്രതിഭാ ദാരിദ്ര്യം’ നിലനിൽക്കുന്നുണ്ടെന്നും ട്രംപ് തുറന്നു സമ്മതിച്ചു. കുടിയേറ്റ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ആണ് ഇപ്പൊൾ നയം മാറ്റുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. എച്ച്1ബി വിസകൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് അവതാരകൻ ലോറ ഇംഗ്രാഹാമുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. യുഎസ്സിൽ ചില വിദഗ്ധ ശേഷികൾ [&Read More
‘അച്ഛനും അമ്മയും ക്രിസ്ത്യാനികള്‍; മുത്തച്ഛനും മുത്തശ്ശിയും സിഖുകാരും; മതത്തിന്റെ പേരില്‍ ആശയക്കുഴപ്പത്തിലായിരുന്നു’
യുഎസിലേക്കുള്ള കുടിയേറ്റം നിര്‍ത്തണമെന്ന് നിക്കി ഹാലിയുടെ മകന് നാലിന് വാഷിങ്ടണ്‍: ബാല്യകാലത്ത് മതപരമായ കാര്യങ്ങളില്‍ ആശയക്കുഴപ്പം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലിയുടെ മകന്. ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍Read More
സൻആയിൽ: യമൻ തലസ്ഥാനമായ സൻആയിൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഒരു വലിയ ചാരശൃംഖലയെ തകർത്തതായി ഹൂത്തികൾ. നവംബർ 8Read More
ഇസ്ലാമാബാദ്: പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് പാകിസ്താനെ ഞെട്ടിച്ച സ്ഫോടനം നടന്നത്. സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി പാക് വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയുടെ പരിസരത്തെ സ്ഫോടനത്തിന് സമാനമായാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. സംഭവം ചാവേര്‍ [&Read More
ന്യൂഡൽഹി: യുഎസ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവയില്‍ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. പാകിസ്താന് 19 ശതമാനം മാത്രം തീരുവ ചുമത്തുമ്പോഴാണ് അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ചുമത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ കുറിച്ച് വാഴ്ത്തിപ്പാടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണിതെന്നും രഘുറാം രാജന് വിമര്‍ശിച്ചു. ഷിക്കാഗോ കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സൈനിക സൗഹൃദങ്ങളെക്കുറിച്ചും [&Read More
ജയിലിൽ ഫലസ്തീനികൾ നേരിട്ട ക്രൂരപീഡനം പുറത്തെത്തിച്ചതിന് നടപടി; ഇസ്രയേൽ മുൻ മിലിട്ടറി പ്രോസിക്യൂട്ടർ
ടെൽ അവീവ്: ഫലസ്തീനികളെ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുന്‍ ഇസ്രയേല്‍ മിലിട്ടറി ലീഗല്‍ ചീഫ് ആശുപത്രിയില്‍. സൈനിക അഡ്വക്കേറ്റ് ജനറലായിരുന്ന മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷല്മിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സൈനിക നടപടിക്കിടെ ആത്മഹത്യയ്ക്കു ശ്രമിച്ചാണ് ആരോഗ്യനില വഷളായതെന്നാണ് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈന്യത്തിന്റെ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു യിഫാത് ടോമര്‍ യെരുഷല്മി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് [&Read More
ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി
അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽRead More
വാഷിംഗ്ടണ്‍ ഡിസി: സൊഹ്റാന് മംദാനി ന്യൂയോര്‍ക്ക് മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അലയൊലികള്‍ മാറും മുന്‍പെ, ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി മറ്റൊരു വാര്‍ത്ത വരുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് (ടിഎംടിജി) ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടതായാണ് വാര്‍ത്ത. ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 19.2 മില്യൺ ഡോളറിന്റെ നഷ്ടത്തിൽ നിന്ന് [&Read More
അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്. നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. [&Read More
‘കറുത്ത മംദാനി’ക്ക് കാലിടറി ; ജേഴ്സി സിറ്റിയില്‍ പൊരുതിത്തോറ്റത് മംദാനിയുടെ നിലപാടുകളും, ശൈലിയുമുള്ള
ജേഴ്സി സിറ്റി : ലോകം ഉറ്റുനോക്കിയ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്വോമോയെ പിന്തള്ളി സൊഹ്റാൻ മംദാനി വിജയം കൊയ്തെടുത്തപ്പോൾ, ഹഡ്സൺ നദിയുടെ മറുകരയിൽ മംദാനിയോട് പല കാര്യങ്ങളും സാമ്യമുള്ള മറ്റൊരു സ്ഥാനാർത്ഥിക്ക് കാലിടറി. ജീവിത പശ്ചാത്തലത്തിലും ആശയങ്ങളിലും പ്രചാരണ പരിപാടികളിലും മംദാനിയോടുള്ള സാമ്യം കാരണം ‘കറുത്ത മംദാനി’ എന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്സബ് അലിയാണ് ജേഴ്സി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റൺഓഫിന് യോഗ്യത നേടാനാവാതെ പിന്തള്ളപ്പെട്ടത്. ഡെമോക്രാറ്റിക് പശ്ചാത്തലമുള്ള നാല് സ്ഥാനാർത്ഥികൾ നേരിൽ വന്ന [&Read More