തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ [&Read More
‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്കോയിൽ നിർണായക കൂടിക്കാഴ്ച
മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ തിരക്കേറിയ വാണിജ്യ കേന്ദ്രമായ ജന്നത്ത് ആബാദ് മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് രാവിലെയാണ് സംഭവം. മാർക്കറ്റിലെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകുന്ന രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയരുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ നിയായേഷ് മാളിന് സമീപമുള്ള ജന്നത്ത് ആബാദ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. നിരവധി കടകളും സ്റ്റാളുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്ന അതീവ തിരക്കുള്ള വാണിജ്യ മേഖലയാണിത്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ ഒന്നിലധികം [&Read More
ഓസ്ലോ: നോർവേയിലെ കിരീടാവകാശി മെറ്റ്Read More
ബെയ്ജിങ്/തെൽ അവീവ്: ഇസ്രയേലിൽ നിക്ഷേപം നടത്തുന്നതിന് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചൈനീസ് നിക്ഷേപ ഫണ്ടായ ബാലെ വിഷൻ (Read More
വാഷിങ്ടൺ: യുകെയുടെ മുൻ യുഎസ് അംബാസിഡറും മന്ത്രിയുമായിരുന്ന പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. പാർട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനാണ് രാജിയെന്ന് മണ്ടൽസൺ പറഞ്ഞു. എപ്സ്റ്റീനുമായുളള ബന്ധം പുറത്തുവന്നതിനെ തുടർന്ന് നേരത്തെ പീറ്ററിനെ യുഎസ് അംബാസിഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പുതിയ ഇമെയിലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ലേബർ പാർട്ടി അംഗത്വം മണ്ടൽസൺ ഉപേക്ഷിച്ചത്. ‘ജെഫ്രി എപ്സ്റ്റീനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളിൽ എനിക്ക് [&Read More
തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More
ബെയ്ജിങ്: പഴയ സിം കാർഡുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന യുവാവിന്റെ വീഡിയോ ചൈനയിൽ വലിയ ചർച്ചയാകുന്നു. തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് തന്റെ പരീക്ഷണത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ഈ പ്രക്രിയ അത്യന്തം അപകടകരമാണെന്നും സാധാരണക്കാർ ഇത് അനുകരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, സ്ക്രാപ്പിൽ നിന്ന് വിലയേറിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയാണ് ക്വിയാവോ ചെയ്യുന്നത്. കഴിഞ്ഞ മാസം 20ന് അദ്ദേഹം പങ്കുവെച്ച [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ഇറാനെ അറിയിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പുതിയൊരു കരാറിലെത്താനും ട്രംപ് ഭരണകൂടം രഹസ്യ ചർച്ചകൾക്കുള്ള സാധ്യതകൾ തേടുകയാണെന്ന് യുഎസ് മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇറാനുമായുള്ള ഏത് തരത്തിലുള്ള കരാറും മേഖലയിലെ സുരക്ഷയെ തകർക്കുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് [&Read More
‘ഫലസ്തീനുളള പിന്തുണ തുടരും’; അറബ് ലോകവുമായി കൈകോർത്ത് ഇന്ത്യ, ട്രംപിന്റെ ഗസ്സ സമാധനപദ്ധതിയേയും
ന്യൂഡൽഹി: ഫലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യRead More