ടെഹ്റാന്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് നൽകിയിരുന്ന വിസ രഹിത പ്രവേശന സൗകര്യം ഇറാൻ താൽക്കാലികമായി നിർത്തിവെച്ചു. മനുഷ്യക്കടത്ത് സംബന്ധിച്ച ആശങ്കകൾ വർധിച്ചതിനെ തുടർന്നാണ് തീരുമാനം. നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വിസ ഇളവ് പദ്ധതി ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇറാൻ ഈ നടപടി എടുത്തതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകിയും മറ്റ് രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കടത്തിവിടാമെന്ന് പ്രലോഭിപ്പിച്ചും ഇന്ത്യൻ പൗരന്മാരെ ഇറാനിലേക്ക് ആകർഷിക്കുകയും, തുടർന്ന് തട്ടിക്കൊണ്ടുപോയി [&Read More
‘ഹസീനയെ വിട്ടുനൽകണം’ ഇന്ത്യയോട് ബംഗ്ലാദേശ് ; സുഹൃദ് രാജ്യമായ ഇന്ത്യ വിട്ടുനൽകുമെന്നാണ് പ്രതീക്ഷയെന്ന്
ധാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകില്ലെന്നും [&Read More
വാഷിങ്ടണ്‍: വിവിധ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയർന്ന വിമർശനങ്ങളും എതിർപ്പുകളും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് രണ്ടാമൂഴത്തിൽ തിരിച്ചടിയാവുന്നു. ട്രംപിന്റെ വ്യക്തിപരമായ നിലപാടുകൾ, ഭരണപരമായ സമീപനങ്ങൾ, പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടിയിൽ വിരുദ്ധ ചേരികളെ സൃഷ്ടിക്കുന്നത്. ഈ പ്രശ്നങ്ങൾ തുടർന്നാൽ ട്രംപിന്റെ അജണ്ടയ്ക്ക് കനത്ത വെല്ലുവിളിയാവുകയും 2026Read More
ഡാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം [&Read More
കരീബിയന്‍ കടലില്‍ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചു; വെനസ്വേലയ്ക്കെതിരെ അമേരിക്ക യുദ്ധത്തിലേക്ക്?
വാഷിങ്ടണ്‍: അമേരിക്കയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡ് കരീബിയന്‍ കടലില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കപ്പലുകള്‍ക്കെതിരെ സൈനിക ആക്രമണം നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്. എന്നാല്‍, ഈ നടപടി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കെതിരായ കടുത്ത സമ്മര്‍ദതന്ത്രമായാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. ‘ഓപറേഷന് സതേണ്‍ സ്പിയര്‍’ ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലുകളുടെ വരവ്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് യുഎസ്എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡും മറ്റ് യുദ്ധക്കപ്പലുകളും കരീബിയന്‍ കടലില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് യുഎസ് [&Read More
രാജ്യത്തെ ജനങ്ങൾക്കെതിരെ നടന്ന കൂട്ടക്കൊല, പീഡനം ഉൾപ്പെടെ അഞ്ചിലേറെ കുറ്റങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരുന്നത്.Read More
ടെൽ അവിവ്: ഇസ്രയേലിലെ അതീവ രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളങ്ങളിൽ ഇറാൻ ചാരന്മാർ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. റമത്ത് ഡേവിഡ് എയർബേസിലെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ ഒരു ഇസ്രായേലി പൗരനെതിരെ കേസ് എടുത്തു. ഇയാൾ ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. യുദ്ധം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ റമത്ത് ഡേവിഡ്റ മത്ത് ഡേവിഡ് വ്യോമസേനാ താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നത്. കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തി തൻ്റെ ഭാര്യയെ ഉപയോഗിച്ചാണ് വ്യോമസേനാ [&Read More
മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ. സമാധാന ഉടമ്പടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ട്രംപിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ എതിർപ്പ് പ്രകടിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ പ്രധാന ലോകശക്തി എന്ന നിലയിൽ റഷ്യയുടെ സ്ഥാനം ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു എന്ന ആശങ്കയും ഈ എതിർപ്പിന് പിന്നിലുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസും സൗദി അറേബ്യയും ചേർന്ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഉടൻ അംഗീകരിക്കണമെന്ന് [&Read More
ഗാസയിലെ ഇസ്രയേൽ നരഹത്യ വംശഹത്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം
വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. ഫലസ്തീൻ വംശജയായ കോൺഗ്രസ് വനിത റാഷിദ ത്ലൈബ് ഉൾപ്പെടെ 21 നിയമസഭാംഗങ്ങളാണ് കഴിഞ്ഞ ദിവസം നിർണായക പ്രമേയം അവതരിപ്പിച്ചത്. വംശഹത്യ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ പ്രകാരമുള്ള നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ യുഎസ് ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലിനുള്ള എല്ലാത്തരം ആയുധ കൈമാറ്റങ്ങളും ഉടൻ നിർത്തിവെക്കുകയും, അന്താരാഷ്ട്ര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസ്സയില്‍ ഇസ്രയേൽ [&Read More
റാമല്ല: വെസ്റ്റ് ബാങ്കില്‍ മുസ്ലിം പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റ സംഘം. ബുധനാഴ്ച രാത്രി വൈകി വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് വടക്ക് സല്ഫിറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് തീവ്ര ഇസ്രയേലി സംഘത്തിന്റെ അതിക്രമം. പള്ളിയിലുണ്ടായിരുന്ന ഖുര്‍ആന്‍ കത്തിക്കുകയും ചുമരില്‍ പ്രവാചകനെതിരെ ഉള്‍പ്പെടെ വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. സംഭവം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഐ.ഡി.എഫ് ജൂതകുടിയേറ്റക്കാരുടെ അതിക്രമങ്ങളെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണു സംഭവമെന്നതും ശ്രദ്ധേയമാണ്. അതിക്രമത്തില്‍ പള്ളിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. പള്ളിയുടെ ചുവരുകളില്‍ എഴുതിയ വിദ്വേഷകരമായ [&Read More