തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ [&Read More
സക്കർബർഗിനും പണികിട്ടി; ഇസ്രയേലിലെ ഓഫീസ് പൂട്ടി മെറ്റ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജീവനക്കാർക്ക്
തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More
തെൽ അവീവ്: ഇറാൻRead More
തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More
വാഷിങ്ടൺ: ഇറാനിലെ കെർമാൻ വിമാനത്താവളത്തിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി വിമാനങ്ങൾ തകർന്നു. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ ചരക്ക് വിമാനങ്ങളും സൈനിക വിമാനങ്ങളും തകർന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡ് (Read More
‘പിയാനോയ്ക്കും ഞണ്ടുകൾക്കും 9 മില്യൺ ഡോളർ’: പെന്റഗണിൽ കോടികളുടെ ധൂർത്തെന്ന് റിപ്പോർട്ട്; യുഎസ്
വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിൽ പെന്റഗണിൽ വൻതോതിലുള്ള സാമ്പത്തിക ധൂർത്ത് നടക്കുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധത്തിന് മുന്നോടിയായുള്ള മാസങ്ങളിൽ ഭക്ഷണത്തിനും ആഡംബര വസ്തുക്കൾക്കുമായി കോടിക്കണക്കിന് ഡോളറാണ് പ്രതിരോധ വകുപ്പ് ചെലവിട്ടത്. സെപ്റ്റംബർ മാസത്തിൽ മാത്രം ലോബ്സ്റ്റർ, അലാസ്കൻ കിംഗ് ക്രാബ് എന്നിവയ്ക്കായി 9 മില്യൺ ഡോളറും സ്റ്റീക്കിനായി 15.1 മില്യൺ ഡോളറും ചെലവഴിച്ചതായി ‘ഓപ്പൺ ദി ബുക്സ്’ പുറത്തുവിട്ട വിശകലനത്തിൽ പറയുന്നു. ഭക്ഷണത്തിന് പുറമെ, വ്യോമസേനാ മേധാവിയുടെ വീടിനായി ഒരു ലക്ഷം ഡോളർ [&Read More
‘അടുത്ത ലക്ഷ്യം യുഎസ് ടെക് ഭീമന്മാര്’; ഗൂഗിള്, ആമസോണ് അടക്കമുള്ള കമ്പനികൾക്ക് മുന്നറിയിപ്പുമായി
തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളുടെ ഓഫീസുകൾ തങ്ങളുടെ ലക്ഷ്യപ്പട്ടികയിലുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടെക് കേന്ദ്രങ്ങൾക്കും ബാങ്കുകൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐആർജിസിയുമായി ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, എൻവിഡിയ, ഐബിഎം, ഒറാക്കിൾ, പലന്തിർ തുടങ്ങിയ ആഗോള ഭീമന്മാരുടെ ക്ലൗഡ് – ഡാറ്റാ കേന്ദ്രങ്ങളെയാണ് ഇറാൻ നിയമപരമായ ലക്ഷ്യങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ [&Read More
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഒരു ഡസനോളം മൈനുകൾ സ്ഥാപിച്ചു; എണ്ണക്കടത്ത് തടസ്സപ്പെടുത്താൻ നീക്കമെന്ന്
വാഷിങ്ടൺ: അന്താരാഷ്ട്ര തലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തിന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഒരു ഡസനോളം മൈനുകൾ കടലിടുക്കിലെ വിവിധ ഭാഗങ്ങളിലായി ഇറാൻ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജലപാത വഴിയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് തടസ്സപ്പെടുത്താനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ച് 12 ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കം പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, എൽഎൻജി കയറ്റുമതി നിലച്ചതോടെ [&Read More
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വിവാഹച്ചടങ്ങിനിടെ വധശ്രമം. ജമ്മുവിലെ ആഡംബര ഹോട്ടലായ റോയൽ പാർക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഫാറൂഖ് അബ്ദുള്ളയോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വേദിയിൽ ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടുപിന്നിലെത്തിയ അക്രമി തോക്ക് ചൂണ്ടി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ ‘Read More
ലണ്ടൻ/തെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറംലോകം അറിയാതിരിക്കാൻ ഇസ്രയേൽ സൈന്യം മാധ്യമങ്ങൾക്ക് മേൽ കർശനമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജൊനാഥൻ കുക്ക്. 20 വർഷത്തോളം ഇസ്രയേലിൽ താമസിച്ച് റിപ്പോർട്ടിങ് നടത്തിയിട്ടുള്ള കുക്ക്, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ സെൻസർഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു. ഇറാന്റെ മിസൈൽ പ്രഹരത്തിൽ ഇസ്രയേൽ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ വലിയ തകർച്ച രാജ്യത്തുണ്ടായിട്ടുണ്ടെന്ന് കുക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൈനിക സെൻസർമാർ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ [&Read More