04/06/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ വിമാനങ്ങൾ തകർത്ത് അമേരിക്ക; വിമാനത്താവളത്തിന് നേരെ ശക്തമായ വ്യോമാക്രമണം

 ഇറാന്റെ വിമാനങ്ങൾ തകർത്ത് അമേരിക്ക; വിമാനത്താവളത്തിന് നേരെ ശക്തമായ വ്യോമാക്രമണം

വാഷിങ്ടൺ: ഇറാനിലെ കെർമാൻ വിമാനത്താവളത്തിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി വിമാനങ്ങൾ തകർന്നു. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ ചരക്ക് വിമാനങ്ങളും സൈനിക വിമാനങ്ങളും തകർന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ലോക്ക്ഹീഡ് C-130 ഹെർക്കുലീസ്, ലോക്ക്ഹീഡ് P-3 ഓറിയോൺ, ഇല്യുഷിൻ Il-76 എന്നീ ഇനങ്ങളിൽപ്പെട്ട വിമാനങ്ങൾ ആക്രമണത്തിൽ തകർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് അമേരിക്ക ഇറാനിലേക്ക് വിതരണം ചെയ്തിരുന്ന യുഎസ് നിർമ്മിത വിമാനങ്ങളാണ് തകർക്കപ്പെട്ടവയിൽ ഭൂരിഭാഗവും എന്ന പ്രത്യേകതയുമുണ്ട്.

ഇറാൻ ഭരണകൂടത്തിന് ഓരോ ദിവസവും തങ്ങളുടെ വ്യോമശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സെൻകോം പ്രസ്താവനയിൽ അറിയിച്ചു. വെറുമൊരു പ്രതിരോധം എന്നതിലുപരി ഇറാനിൽ നിന്നുള്ള ഭീഷണികളെ ഘട്ടംഘട്ടമായി പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എക്‌സിലൂടെ (X) പുറത്തുവിട്ട കുറിപ്പിൽ യുഎസ് സൈന്യം വ്യക്തമാക്കി. സംഘർഷം രൂക്ഷമായതോടെ മേഖലയിൽ വൻ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.

Also read: