ഗസ്സ മുനമ്പിൽ നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പിൽ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ആയിരക്കണക്കിന് ഫലസ്തീനികളാണ് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിയത്Read More
ബെയ്റൂത്ത്: സൈനിക നടപടികൾക്കിടെ ലബനാനിലെ ആളൊഴിഞ്ഞ വീടുകളിൽ ഇസ്രയേൽ സൈനികർ വ്യാപകമായി കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ലബനീസ് പൗരന്മാരുടെ വീടുകളിൽനിന്ന് സ്വർണം, മോട്ടോർ ബൈക്കുകൾ, ടെലിവിഷൻ സെറ്റുകൾ, ഫർണിച്ചറുകൾ, സോഫകൾ, പരവതാനികൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണു സൈനികർ കൊള്ളയടിക്കുന്നത്. പലതും സൈനിക കമാൻഡർമാരുടെ ഒത്താശയോടെയാണു നടക്കുന്നതെന്നും, പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇസ്രയേൽ മാധ്യമമായ ‘ഹാരെറ്റ്സ്’ ആണ് ഇതു സംബന്ധിച്ച വിശദമായ വാർത്ത പുറത്തുവിട്ടത്. ലബനാനിൽനിന്ന് മടങ്ങുന്ന സൈനികർ മോഷ്ടിച്ച സാധനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ [&Read More
‘മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും പുറത്തെടുത്തിട്ടില്ല’; ട്രംപിന് മറുപടിയുമായി ഇറാൻ
തെഹ്റാൻ: ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കു ശക്തമായ മറുപടിയുമായി ഇറാൻ. ഇറാന്റെ പക്കലുള്ള മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും യുദ്ധമുഖത്ത് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ശത്രുക്കളെ നേരിടാൻ രാജ്യം പൂർണസജ്ജമാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലെയ്നിക് വ്യക്തമാക്കി. ഇറാൻ ഇതുവരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ തങ്ങളുടെ ആയുധപ്പുരയുടെ ചെറിയൊരു ശതമാനം മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ‘ഞങ്ങളുടെ പക്കലുള്ള [&Read More
വാഷിങ്ടണ്/തെഹ്റാന്: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ അമേരിക്കയ്ക്ക് വൻ പ്രഹരം. നിരീക്ഷണ പറക്കലിനായി നിയോഗിച്ച അത്യാധുനിക ആളില്ലാ വിമാനമായ എംക്യുRead More
ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ അതീവ സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇറാൻ ഹോർമുസ് കടലിടുക്കിൽ വിതറിയിരിക്കുന്ന അപകടകാരികളായ കടൽ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ചീഫ് എന്ന കപ്പലിലെ നാവികനാണ് അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. തായ്ലൻഡിലെ ഫുക്കറ്റിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കരയ്ക്കിറങ്ങിയ നാവികനെ കുരങ്ങ് മാന്തുകയും കടിക്കുകയുമായിരുന്നു. ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാവികനെ പരിക്കേറ്റതിനെത്തുടർന്ന് ജപ്പാനിലെ സാസെബോയിലുള്ള സൈനിക താവളത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഹെർപസ് [&Read More
തെൽ അവീവ്: ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ തന്നെ വിശദീകരണം വരുന്നത്. തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചു മാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദത്തിന്റെ [&Read More
വത്തിക്കാൻ സിറ്റി: ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ പിടഞ്ഞുവീഴുന്ന നിഷ്കളങ്കരായ കുട്ടികളുടെയും നിരപരാധികളുടെയും ഓർമ പുതുക്കി മാർപാപ്പ. ലബനാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലിം ബാലന്റെ ചിത്രം മാധ്യമപ്രവർത്തകർക്ക് നേരെ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം യുദ്ധവിരുദ്ധ നിലപാട് ആവർത്തിച്ചത്. ‘ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. കഴിഞ്ഞ നവംബറിൽ ഞാൻ ലബനാൻ സന്ദർശിച്ചപ്പോൾ ‘വെൽക്കം പോപ്പ് ലിയോ’ എന്ന പ്ലക്കാർഡുമായി എന്നെ സ്വീകരിക്കാൻ നിന്നവനാണിവൻ. [&Read More
ഇറാഖിൻ്റെ എണ്ണ വാങ്ങി പണം പിടിച്ചുവെച്ച് അമേരിക്ക: ഇറാൻ അനുകൂല ഗ്രൂപ്പുകളെ നിയന്ത്രിക്കാനെന്ന്
ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് അമേരിക്ക ഇറാഖിലേക്കുള്ള ഡോളർ കറൻസി കൈമാറ്റം തടഞ്ഞുRead More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവായുധങ്ങൾ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ ശക്തി ഇതിനോടകം ക്ഷയിപ്പിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. “ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? പരമ്പരാഗതമായ ആക്രമണങ്ങളിലൂടെ തന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു കഴിഞ്ഞു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടുള്ളതല്ല,” ട്രംപ് നിലപാട് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നാമത്തെ [&Read More
വാഷിങ്ടണ്: അമേരിക്കൻ നാവികസേനയുടെ അഭിമാനമായ സ്റ്റെൽത്ത് ഡിസ്ട്രോയർ യുഎസ്എസ് സുംവാൾട്ടിലും തീപിടിത്തം. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തീപ്പിടിക്കുന്ന മൂന്നാമത്തെ യുഎസ് പടക്കപ്പലാണിത്.അപകടത്തിൽ മൂന്ന് സൈനികർക്ക് പൊള്ളലേറ്റു. നാവികരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ നാവിക ഇൻസ്റ്റിറ്റ്യൂട്ട് (Read More