വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം [&Read More
ബ്രസൽസ്: ഗസ്സയിലും ലബനാനിലും ഇറാനിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ. ഇസ്രയേലുമായുള്ള ‘അസോസിയേഷൻ കരാർ’ മരവിപ്പിക്കണമെന്ന ആവശ്യവുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. നേരത്തെ തന്നെ ആവശ്യം ശക്തമാക്കിയ സ്പെയിനിനു പുറമെ അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണു പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലക്സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ രാജ്യങ്ങൾ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. എന്താണ് അസോസിയേഷൻ കരാർ?2000ൽ നിലവിൽ വന്ന അസോസിയേഷൻ കരാർ പ്രകാരം ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് [&Read More
തെൽ അവീവ്: ഇറാനെതിരായ സൈനിക നടപടിയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന മൊസാദ് ഓഫീസർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ. മൊസാദ് മേധാവി ഡേവിഡ് ബാർണിയയാണ് അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പകരം ‘എം’ എന്ന പേരിലാണ് ബാർണിയ ഇയാളെ പരിചയപ്പെടുത്തിയത്. ഇറാന്റെ പക്കൽ അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ റോറിങ് ലയൺ’ എന്ന രഹസ്യ ഓപറേഷനു നേതൃത്വം നൽകിയത് കൊല്ലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നുവെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ വെളിപ്പെടുത്തി. സൈനിക ദൗത്യത്തിൽ തുടരുന്നതിനിടെ [&Read More
‘നെതന്യാഹു ഹംഗറിയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും’; മുന്നറിയിപ്പുമായി നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ
ബുഡാപെസ്റ്റ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെത്തിയാൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി നിയുക്ത ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) നിന്ന് പിന്മാറാനുള്ള മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നും കോടതിയുടെ വാറന്റുകൾ നടപ്പാക്കാൻ രാജ്യം ബാധ്യസ്ഥമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹംഗറി സന്ദർശിക്കാൻ നെതന്യാഹുവിനെ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് മഗ്യാറിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. 16 വർഷം ഹംഗറി ഭരിച്ച വിക്ടർ ഒർബാനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ പീറ്റർ മഗ്യാറിന്റെ പുതിയ [&Read More
മോസ്കോ: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളൽ വീഴ്ത്തി മോസ്കോ വിമാനത്താവളത്തിലെ നാടകീയ സംഭവങ്ങൾ. മോസ്കോയിലെ ഡോമോഡെഡോവോ വിമാനത്താവളത്തിൽ എത്തിയ 40Read More
ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികളുമായി പുറപ്പെട്ട കൂറ്റൻ ചരക്കുകപ്പൽ വളഞ്ഞ് സുമുദ് ഫ്ലോട്ടില ബോട്ടുകൾ
റോം: ഇസ്രയേലിലേക്ക് ആയുധ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുമായി പോയ കൂറ്റൻ ചരക്കുകപ്പൽ നടുക്കടലിൽ തടഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനുഷിക സഹായങ്ങളുമായി സമുദ്രയാത്ര നടത്തുന്ന ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’ കൂട്ടായ്മയാണ് സാഹസിക നീക്കം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ ‘എംഎസ്സി മായ’യാണ് ഫ്ലോട്ടില ബോട്ടുകൾ ചുറ്റും വളഞ്ഞ് തടഞ്ഞത്. ഇറ്റാലിയൻ ദ്വീപായ സിസിലിക്ക് തെക്കുപടിഞ്ഞാറ് വെച്ചാണ് നടുക്കടലിലെ വൻ പ്രതിഷേധം അരങ്ങേറിയത്. ഇസ്രയേലിലെ അഷ്ദോദിലേക്ക് പോവുകയായിരുന്നു ‘എംഎസ്സി മായ’. [&Read More
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സമുദ്ര മൈനുകളെ നേരിടാൻ അത്യാധുനിക റോബോട്ടുകളെ രംഗത്തിറക്കി അമേരിക്കൻ നാവികസേനRead More
ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പലായ Read More
ഇസ്ലാമാബാദ്: പാകിസ്താനിൽ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. നാളെയോടെ ഇറാൻRead More
കിമ്മിനെയും മകളെയും സാക്ഷിയാക്കി തീമഴ പെയ്യിക്കുന്ന ക്ലസ്റ്റർ ബോംബുകളും മിസൈൽ പരീക്ഷണവുമായി ഉത്തര
ലോകരാജ്യങ്ങളുടെ ശ്രദ്ധ മുഴുവൻ പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പതിഞ്ഞിരിക്കെ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്കും അനുകൂലമാക്കാൻ ലക്ഷ്യമിട്ട് ഉത്തരകൊറിയ കൂടുതൽ സൈനിക പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്Read More