ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ തടവറകളിലൊന്നായ ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയും ഭാര്യ സിലിയ ഫ്ലോറസും നേരിടുന്നത് അതീവ കഠിനമായ സാഹചര്യങ്ങളെന്ന് റിപ്പോർട്ട്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്ന മദുറോ, ജനുവരിക്ക് ശേഷമുള്ള തന്റെ ആദ്യ കോടതി സന്ദർശനത്തിനായി ഇന്ന് ന്യൂയോർക്ക് കോടതിയിൽ ഹാജരായി. തനിക്കെതിരെയുള്ള കുറ്റങ്ങൾ തള്ളിക്കളയണമെന്നും താൻ നിരപരാധിയാണെന്നും അദ്ദേഹം കോടതിയിൽ ആവർത്തിച്ചു. ‘ഭൂമിയിലെ നരകം’: ബ്രൂക്ലിൻ ജയിലിലെ ദുരിതപർവ്വം [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇറാൻ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 16 വരെ വിമാനത്താവളം അടച്ചിടുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയൻ. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ മിസൈൽ ആക്രമണങ്ങളാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയത്. തെൽ അവീവിനും [&Read More
ലണ്ടൻ: പശ്ചിമേഷ്യയിൽ അരങ്ങേറുന്ന യുദ്ധത്തിൽ യുഎസിനെയും ഇസ്രയേലിനേയും അപേക്ഷിച്ച് ഇറാനാണ് മേൽക്കൈ ഉള്ളതെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം16 മുൻ മേധാവി സർ ജോൺ സോവേഴ്സ് വ്യക്തമാക്കിRead More
ഇറാനുമായി തുടരുന്ന സൈനിക നീക്കങ്ങൾ അമേരിക്കയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളെ സാരമായി ബാധിക്കുന്നതായും പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമാംവിധം കുറയുന്നതായും യുഎസ് കോൺഗ്രസിന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നുRead More
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ വിചിത്ര വാദങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കRead More
തെൽ അവീവ്: ഇസ്രയേലിന്റെ ഊർജ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ ആക്രമിച്ച് ഇറാാൻ. ഹദേര നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിലയം ലക്ഷ്യമാക്കിയാണ് ഇന്ന് മിസൈൽ വർഷമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണത്തിൽ ഊർജനിലയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു തൊട്ടടുത്താണ് ഇറാന്റെ മിസൈൽ പതിച്ചതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ [&Read More
‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് [&Read More
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രിയുടെ മക്കളായതിന്റെ പേരിൽ തന്റെ മക്കൾ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുവെന്ന് സാറാ നെതന്യാഹു. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വാഷിങ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സൈബർ ആക്രമണങ്ങളും ചർച്ച ചെയ്ത വേദിയിലാണ് തന്റെ കുടുംബം നേരിടുന്ന വ്യക്തിപരമായ പ്രയാസങ്ങൾ പങ്കുവെച്ച് സാറ വികാരാധീനയായത്. രാഷ്ട്രീയ പോരാട്ടങ്ങളിൽ കുട്ടികളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സാറാ നെതന്യാഹു പറഞ്ഞു. ‘പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒരൊറ്റ [&Read More
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രത്തിലും കടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ കടലിനും ഒമാൻ ഉൾക്കടലിനും സമീപം നിലയുറപ്പിച്ചിരുന്ന കപ്പലിനെ ലക്ഷ്യമാക്കി ഇറാന്റെ തദ്ദേശീയമായി വികസിപ്പിച്ച ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. ‘പരിധിയിൽ പ്രവേശിച്ചു, ഞങ്ങൾ പ്രഹരിച്ചു’ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പൽ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചയുടനെയാണ് [&Read More