തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ. ശ്രീലേഖ. ഡൽഹി യാത്ര ഒഴിവാക്കിയത് പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അവർ അറിയിച്ചു. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് 14 കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ, ശ്രീലേഖ ഇവർക്കൊപ്പം തിരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ‘കേരള എക്‌സ്പ്രസിലുള്ള [&Read More
Tags :നരേന്ദ്ര മോദി
ചെന്നൈ: ടൈം ട്രാവൽ ചെയ്യാൻ അവസരം ലഭിച്ചാൽ 2014Read More
കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More
‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ ഞാൻ പുകഴ്ത്തിയിട്ടില്ല’; മുംബൈ സർവകലാശാലയുടെ വിലക്കിൽ രൂക്ഷവിമർശനവുമായി നസീറുദ്ദീൻ
മുംബൈ: മുംബൈ സർവകലാശാലയുടെ ഉർദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി മുതിർന്ന ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. ഫെബ്രുവരി ഒന്നിന് നടക്കാനിരുന്ന ‘ജഷ്‌നെ ഉർദു’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് തലേദിവസം രാത്രി വൈകിയാണ് സർവകലാശാല അധികൃതർ അദ്ദേഹത്തെ വിലക്കിയത്. തന്റെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും, ‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ’ താൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്നാണ് സംഘാടകർ വിദ്യാർത്ഥികളോട് കള്ളം പറഞ്ഞതെന്നും, [&Read More
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായി സാധാരണക്കാരോട് പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വന്തം മാതാപിതാക്കളുടെ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘പണ്ട് കാലത്ത് വീടുകളിലായിരുന്നു കുട്ടികൾ ജനിച്ചിരുന്നത്, അല്ലാതെ ആശുപത്രികളിലല്ല. അതിനാൽ തന്നെ അന്നുള്ളവർക്ക് ഇത്തരം രേഖകൾ ഉണ്ടാകില്ല. പ്രധാനമന്ത്രിയോട് [&Read More
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More
ഭോപ്പാല്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം കടുപ്പിച്ച് രജപുത്ര സംഘടനയായ കര്‍ണിസേന. ഭിന്ദില്‍ നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍, ഭിന്ദിലെ പ്രധാന ജങ്ഷനായ പരേഡ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതായി ‘ദൈനിക് ഭാസ്‌കര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. ബില്‍ പാസായാല്‍ അത് രാജ്യത്തെ വിവിധ സമുദായങ്ങളുടെ തനതായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും [&Read More
മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്‍) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ [&Read More
ഹനുമാന് ഒറ്റയ്ക്ക് ഗെയിമിങ് ലോകം അടക്കിഭരിക്കാനാകും; മഹാഭാരത-രാമായണ പുരാണകഥകള്‍ ഗെയിമിങ് ലോകത്തേക്ക് അതരിപ്പിക്കണം-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആഗോള ഗെയിമിങ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിങ് ലോകത്തെ മുഴുവന്‍ അടക്കിഭരിക്കാന്‍ ഭഗവാന്‍ ഹനുമാനനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ സമാപന സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവസംരംഭകരാണു പങ്കെടുത്തത്. ഗെയിമിങ് മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ [&Read More