ജയ്പൂർ: രാജസ്ഥാനിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന കൂറ്റൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം. ബാർമർ ജില്ലയിലുള്ള പച്പദ്ര റിഫൈനറിയിലാണ് ഇന്നു വൈകീട്ട് അഗ്നിബാധയുണ്ടായത്. ഏകദേശം 79,450 കോടി രുപ ചെലവിൽ നിർമിച്ച ബൃഹത്തായ പദ്ധതിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണു വൻ ദുരന്തമുണ്ടായത്. റിഫൈനറി സമുച്ചയത്തിലെ ഒരു നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പുകയും തീജ്വാലകളും കിലോമീറ്ററുകളോളം ദൂരത്തേക്ക് ദൃശ്യമായിരുന്നു. ഉടൻ തന്നെ അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട [&Read More
Tags :നരേന്ദ്ര മോദി
പ്രധാനമന്ത്രി മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ വൈറൽ വീഡിയോ; സത്യാവസ്ഥ പുറത്തുവിട്ട് ഫാക്ട്‌ചെക്കർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പുറത്തുവിട്ട് മാധ്യമപ്രവർത്തകൻ. താടിയുള്ള ഒരാൾ ഹോട്ടൽ മുറിയിൽ മുഖം മസാജ് ചെയ്യുന്ന വീഡിയോയാണ് മോദിയുടെ പേരിൽ തെറ്റായ അവകാശവാദങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഫാക്ട്‌ചെക്കർ മുഹമ്മദ് സുബൈർ വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം എഴുതിയ സംഘ്പരിവാർ എഴുത്തുകാരിയും നിരീക്ഷകയുമായ മധു പൂർണിമ കിശ്വർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ [&Read More
പാലക്കാട്: കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും പരസ്പരം ‘ബി ടീം’ എന്ന് വിളിക്കുമ്പോൾ, കേരളത്തിലെ ഏക ‘എ ടീം’ ബിജെപിയാണെന്ന് ജനങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് മോദി പ്രസംഗിച്ചത്. കഴിഞ്ഞ പത്തു വർഷമായി യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നൽകിയത്. ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ യൂസഫലി പ്രധാനമന്ത്രിയെ വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളും കപ്പൽ സർവീസുകളും വഴി പ്രതിദിനം ടൺ കണക്കിന് [&Read More
ചരിത്രം കുറിച്ച് പ്രധാനമന്ത്രി; അധികാരത്തിൽ 8,931 ദിനങ്ങൾ! ചാംലിംഗിനെ പിന്തള്ളി റെക്കോർഡ് നേവുമായി
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത പുതിയൊരു നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിന്റെ തലവനായി (Read More
ബംഗളൂരു: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചതിലും റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസ്താവനകളിലും കേന്ദ്ര സർക്കാരിനെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. അമേരിക്ക പറയുന്നത് എന്തും കേൾക്കുന്ന മികച്ച നടനാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രകാശ് രാജ് വിമർശിച്ചു. ഇസ്രയേൽRead More
ന്യൂഡല്‍ഹി/ബെര്‍ലിന്‍: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്‌ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ [&Read More
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് തന്റെ കർശനമായ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും ഇതോടെയാണ് ഇരുപക്ഷവും യുദ്ധം നിർത്തിയതെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ബോർഡ് ഓഫ് പീസ്’ സമാധാന സമിതിയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ. 2025 [&Read More
‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More
മോദിയെക്കാൾ ഇരട്ടി ലൈക്കും വ്യൂവും രാഹുലിന്; സച്ചിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് കോൺഗ്രസ്
ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകന്റെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സച്ചിനും കുടുംബവും. ഫെബ്രുവരി 10Read More