പട്ന: രണ്ട് പതിറ്റാണ്ടിലേറെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നു. മാർച്ച് 16Read More
Tags :ബിജെപി
‘ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തൂ; ബിജെപി 10 സീറ്റ് നേടിയാൽ രാഷ്ട്രീയം വിടും’-വെല്ലുവിളിയുമായി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി 10Read More
ജയ്പ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുണ്ടായ രാജ്യത്തെ മതേതര മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവവും അതേത്തുടർന്ന് ഗ്രാമവാസികൾ ഉയർത്തിയ സ്‌നേഹത്തിന്റെ പ്രതിരോധവുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിജെപി നേതാവും മുൻ എംപിയുമായ സുഖ്ബീർ സിങ് ജൗനാപുരിയ വിതരണം ചെയ്ത പുതപ്പുകൾ മുസ്ലിം സ്ത്രീകളിൽനിന്ന് തിരികെ വാങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ടോങ്ക് ജില്ലയിലുള്ള കരേഡ ബുസുർഗ് എന്ന ഗ്രാമം ഒന്നാകെ ബിജെപി നേതാവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അവഗണന നേരിട്ട മുസ്‌ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട് ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് [&Read More
‘ബീഫ് കഴിച്ചാൽ രാജ്യദ്രോഹിയാക്കി തല്ലിക്കൊല്ലും; അപ്പുറത്ത് പോയി ബീഫ് കയറ്റുമതിക്കാരുടെ കോടികളുടെ സംഭാവനയും
ബെംഗളൂരു: ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളിൽനിന്ന് ബിജെപി കോടികളുടെ ഫണ്ട് സ്വീകരിച്ച റിപ്പോർട്ടിൽ കടുത്ത വിമർശനവുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. ഇന്ത്യയിലെ പ്രമുഖ ബീഫ് കയറ്റുമതിക്കാരായ ‘അല്ലാന ഗ്രൂപ്പി’ൽനിന്ന് 2024Read More
‘ക്രൈസ്തവരുടെ മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’
കോട്ടയം: ഛത്തീസ്ഗഡിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങളിലും വേട്ടയാടലുകളിലും രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ചവർക്ക് പോലും മണ്ണിൽ സമാധാനമായി വിശ്രമിക്കാൻ അനുവാദമില്ലാത്ത വിധം വർഗീയത ആഴ്ന്നിറങ്ങുകയാണെന്ന് പത്രം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ‘ദ ഛത്തീസ്ഗഡ് സ്റ്റോറിRead More
‘കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല’; എസ്. രാജേന്ദ്രന്റെ വരവിൽ ഇടുക്കി ബിജെപിയിൽ ‘കലാപം’
ഇടുക്കി: മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിനെച്ചൊല്ലി ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വത്തിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുന്ന ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായത്. “കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല” എന്നതടക്കമുള്ള രൂക്ഷമായ പരാമർശങ്ങളാണ് ശബ്ദരേഖയിലുള്ളത്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ എത്തിച്ചത് പണം നൽകിയാണെന്ന ഗുരുതരമായ ആരോപണവും ബാബു ജോർജ് ഉന്നയിക്കുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് വി.പി. സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായ [&Read More
‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More
മോദിയെക്കാൾ ഇരട്ടി ലൈക്കും വ്യൂവും രാഹുലിന്; സച്ചിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് കോൺഗ്രസ്
ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകന്റെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സച്ചിനും കുടുംബവും. ഫെബ്രുവരി 10Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ. ശ്രീലേഖ. ഡൽഹി യാത്ര ഒഴിവാക്കിയത് പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അവർ അറിയിച്ചു. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് 14 കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ, ശ്രീലേഖ ഇവർക്കൊപ്പം തിരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ‘കേരള എക്‌സ്പ്രസിലുള്ള [&Read More
ഗുജറാത്തിൽ നൂറുകണക്കിന് മുസ്‌ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു; പിന്നിൽ ബിജെപി നേതാവ്
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. ജീവിച്ചിരിപ്പുള്ള മുസ്‌ലിം വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബിജെപി കൗൺസിലർ ശ്രമിക്കുന്നതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സലാബത്പുര പ്രദേശത്തെ ബിജെപി കൗൺസിലറായ വിക്രം പോപത് പാട്ടീലിനെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ തിരുത്തലുകൾ വരുത്താനോ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫോം 7’ ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്. അൻവർനഗർ നിവാസിയായ [&Read More