02/06/2026
[fontresizer_tawhidurrahmandear_widget]

Tags :യുഡിഎഫ്

Main story

പിണറായി വിജയൻ രാജിവെച്ചു; കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നേരിട്ട് രാജ്ഭവനിലെത്താതെ ദൂതൻ മുഖേനെ ഗവർണർക്ക് കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി രാജ്ഭവൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ [&Read More

Main story

കേരളം യുഡിഎഫ് തൂക്കും; ഭരണമാറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യുഡിഎഫിന്റെ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ സർവേ ഏജൻസികളെല്ലാം തന്നെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോൾ, എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഐക്യ ജനാധിപത്യ മുന്നണിക്ക് 78 മുതൽ 90 വരെ സീറ്റ് ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന ഏജൻസികളുമുണ്ട്. ആക്‌സിസ് മൈ ഇന്ത്യ: യുഡിഎഫിന് വൻ മുന്നേറ്റംഏറ്റവും ശ്രദ്ധേയമായ പ്രവചനം നടത്തിയത് ആക്‌സിസ് – [&Read More

Kerala

എസ്‌ഐആറിലൂടെ പൗരത്വം നിഷേധിക്കാൻ നീക്കം, വർഗീയതയിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്നു; നല്ല ഭാവിക്കായി യുഡിഎഫിനെ

മലപ്പുറം: ജനാധിപത്യ പ്രക്രിയയിൽനിന്നും മാറിനിൽക്കുന്നത് അചിന്ത്യമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് സ്കൂളിലെ പോളിങ് ബൂത്തിൽ അതിരാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് തങ്ങളുടെ കുറിപ്പ്. എസ്.ഐ.ആർ നടപ്പിലാക്കി പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങളും, വർഗീയ പരാമർശങ്ങളിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അനിയന്ത്രിതമായ വിലക്കയറ്റം [&Read More

Kerala

‘അന്ന് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചയാളാണ്; സതീശൻ മുഖ്യമന്ത്രിയെക്കൊണ്ട് ഋത്വിക് റോഷൻ എന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ പരിഹാസവും വെല്ലുവിളിയുമായി ചലച്ചിത്ര താരം സലീം കുമാർ. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലിം കുമാർ നടത്തുന്ന പ്രസംഗങ്ങൾക്കെതിരെ എൽഡിഎഫ് പരാതി നൽകിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഊളംപാറ എന്ന പേരിൽ ഒരു ആശുപത്രി ഇപ്പോഴില്ലെന്നും, താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെയും വ്യവസായിയുടെയും അഡ്രസ്സ് നൽകിയാൽ താൻ കാലുപിടിച്ചു മാപ്പ് പറയാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം അതൊക്കെ കെട്ടുകഥകളാണെന്നും [&Read More

Kerala

പി.സി ജോർജിന് ഒരു ലക്ഷം രൂപയുടെ പിസ്‌റ്റൾ; 25,000 രൂപയുടെ മറ്റൊരു തോക്ക്,

കോട്ടയം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ച മുന്നണി സ്ഥാനാർത്ഥികളുടെ സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നു. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയിലും ബാധ്യതയിലും വലിയ വൈവിധ്യമാണ് പ്രകടമാകുന്നത്. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പി.സി ജോർജിന്റെ പക്കൽ ഒരു ലക്ഷം രൂപ വിലയുള്ള പിസ്റ്റളും 25,000 രൂപയുടെ മറ്റൊരു തോക്കുമുണ്ട്. 2.18 കോടി രൂപയുടെ ഭൂസ്വത്തുള്ള അദ്ദേഹത്തിന് 48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനാണ് [&Read More

Main story

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, [&Read More

Gulf

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഖത്തറില്‍; ഇന്‍കാസ് കുടുംബസംഗമത്തില്‍ പങ്കെടുക്കും

ദോഹ: ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സമീര്‍ ഏറാമല, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബഷീര്‍ തുവാരിക്കല്‍ [&Read More

Kerala

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More