28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Anto Augustine

Kerala

റെയ്ഡിനിടെ മദ്യവേട്ട: ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യം പിടികൂടി

വയനാട്: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടെ, അഗസ്റ്റിൻ സഹോദരന്മാരുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി. സാമ്പത്തിക രേഖകൾ പരിശോധിക്കാനായി എത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പരിശോധനയ്ക്കിടയിലാണ് വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കസ്റ്റഡിയിലെടുത്തു. കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. [&Read More

Main story

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ കേസെടുത്ത് ഇഡി

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പരിപാടിയുടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിക്കെതിരെ (ആർ.ബി.സി) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക രേഖകളും സ്പോൺസർഷിപ്പ് കരാർ വിവരങ്ങളും ഇ.ഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ മുഖേനയാണ് പണം വിദേശത്തേക്ക് അയച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച [&Read More

Kerala

ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം: ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ഷാഫി പറമ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽക്കിഫിലാണ് പരാതി നൽകിയത്. ഷാഫി പറമ്പിൽ എത്തുന്ന മണ്ഡലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നുവെന്നും ഇതിന് മറുപടിയായി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുന്നുവെന്നുമായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിഹത്യയാണെന്നും സമൂഹത്തിൽ [&Read More

Main story

‘മെസിക്ക് കുളിക്കാൻ ഷവറും റെഡി!’; ‘രാജ്യാന്തര നിലവാരത്തി’ൽ നവീകരിച്ച കലൂർ സ്‌റ്റേഡിയത്തിൽ വൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മേൽക്കൂര ചോർന്നൊലിക്കുന്നു. അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത റിപ്പോർട്ടർ ടി.വി ‘രാജ്യാന്തര നിലവാരത്തി’ൽ പണി പൂർത്തിയാക്കി കൈമാറിയെന്നാണു നേരത്തെ എം.ഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഒന്ന് മഴ പെയ്തപ്പോഴേക്കും വെള്ളം കുത്തിയൊലിക്കുന്ന തരത്തിലാണു നവീകരണം കഴിഞ്ഞ സ്‌റ്റേഡിയത്തിലെ സ്ഥിതി. (Read More

Kerala

മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികളുടെ അപ്പീൽ തള്ളി ജില്ലാ കോടതി

കൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ തിരിച്ചടി. ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഉപാധികളോടെ പട്ടയം നൽകിയ ഭൂമിയിൽനിന്നാണ് മുറിച്ച മരങ്ങൾ നേരത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സർക്കാരിലേക്ക് എത്തേണ്ട മരങ്ങളാണിതെന്ന് ജില്ലാ കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2020Read More

Main story

വാക്കു പാലിക്കാതെ സ്‌പോണ്‍സര്‍; നവീകരണം പൂര്‍ത്തിയാക്കാതെ കലൂര്‍ സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറി

കൊച്ചി: അർജന്റീന ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയ കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, ജോലികൾ പൂർത്തിയാക്കാതെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) തിരികെ നൽകി. 70 കോടി രൂപയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിരുന്ന പ്രധാന ജോലികൾ പോലും പൂർത്തിയാക്കാതെയാണ് നവംബർ 30Read More

Kerala

23-ാം വയസു മുതല്‍ മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്; ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സംഘാടകനായ ആന്റോ അഗസ്റ്റിന്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് കളികള്‍ മുടങ്ങാന്‍ പ്രധാന കാരണമായതെന്നും, ഇതിന് പുറമെ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മെസി ഇവിടെ വരുമെന്നും, ഫുട്‌ബോള്‍ ചരിത്രത്തില്‍ ആന്റോ അഗസ്റ്റിന്റെയും അഗസ്റ്റിന്‍ ബ്രദേഴ്‌സിന്റെയും പേര് രേഖപ്പെടുത്തപ്പെടുമെന്നും ആന്റോ പറഞ്ഞു. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയിരുന്നുവെന്നും, സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് താന്‍ [&Read More

Kerala

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കി എന്ന് ആരോപിച്ചാണു നടപടി. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. 100 കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബിപിഎല്‍ കമ്പനിയുടെ ഭൂമിയിടപാടില്‍, [&Read More

Kerala

എനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് മെസി തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍; മാധ്യമരംഗത്ത് ക്രിമിനലുകള്‍ കടന്നുകൂടി-രാജീവ്

തിരുവനന്തപുരം: ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ള സമരത്തില്‍നിന്നും മെസി വിവാദത്തില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. മെസി തട്ടിപ്പില്‍ ഉള്‍പ്പെട്ടവരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. മാധ്യമരംഗത്ത് ചില ക്രിമിനലുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇത്തരം നുണപ്രചാരണം നടത്തുന്ന ഒരാളെയും വെറുതെവിടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബിപിഎല്‍ തന്നെ വിശദീകരണം നല്‍കിയതാണ്. വിഷയത്തില്‍ 2003ലെ കോടതി ഉത്തരവുകളടക്കം നിലവിലുണ്ട്. എന്നിട്ടും ചിലര്‍ [&Read More

Kerala

‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു. ‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്‌റ്റേഴ്‌സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിരുന്ന വാടകയായിരുന്നു [&Read More