മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നുRead More
Tags :Anto Augustine
കൊച്ചി: അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. സെപ്റ്റംബർ 17Read More
22 ക്യാമറകളിലും ദൃശ്യങ്ങളില്ല, ഡി.വി.ആറും മാറ്റി; ആന്റോയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി
വയനാട്: വയനാട് വാഴവറ്റയിലെ വീട്ടിൽ വെച്ച് നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിനായി ആന്റോ അഗസ്റ്റിൻ സി.സി.ടി.വി ദൃശ്യങ്ങൾ ബോധപൂർവ്വം നശിപ്പിച്ചതായി എക്സൈസ്. വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന 22 സി.സി.ടി.വി ക്യാമറകളിലെയും ദൃശ്യങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞ നിലയിലാണ്. തെളിവെടുപ്പിന്റെ ഭാഗമായി ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഡി.വി.ആർ സ്റ്റോറേജ് ഉപകരണം എടുത്തുമാറ്റിയതായി കണ്ടെത്തിയത്. കേസിൽ നിർണ്ണായക തെളിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 33 [&Read More
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല യോഗത്തിലാണ് തീരുമാനമെടുത്തത്. മെസ്സി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകൾ കണ്ടെടുത്തു. 2025 ഒക്ടോബർ 17Read More
വയനാട്: അനുവദനീയമായതിലും അധികം മദ്യം അനധികൃതമായി സൂക്ഷിച്ച കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് നിർമിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ചാണെന്ന് എക്സൈസ്. ഈ വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താനായിരുന്നു ആന്റോയുടെ പദ്ധതിയെന്നും എക്സൈസ് കണ്ടെത്തിയതായി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. വയനാട് വാഴവറ്റയിലെ വീടിന്റെ നിർമാണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എൻ. [&Read More
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ പരാതിക്കാരനായ കെ.പി.സി.സി വക്താവ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയാണെന്ന് രാജു പി. നായർ പറഞ്ഞു. റിപ്പോർട്ടർ ടി.വിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആരോപണം ആന്റോ വീണ്ടും ആവർത്തിച്ചെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമാണെന്നും പരാതിക്കാരൻ [&Read More
‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്, എന്നിട്ടാണ് വലിയ വേദവാക്യം പറയുന്നത്’; ആന്‍റോ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ലെന്നും നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ [&Read More
സുൽത്താൻ ബത്തേരി: അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. വീടും മദ്യവും തമ്മിൽ തനിക്ക് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2020 മുതൽ ഡൽഹി സ്വദേശിയുടെ പേരിലാണെന്നായിരുന്നു ആന്റോയുടെ അഭിഭാഷകരുടെ വാദം. എന്നാൽ, 2025Read More
കൽപറ്റ: വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ പ്രതിയായ ആന്റോയെ ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജുഡീഷ്യൽ മജിസ്ട്രേട്ട് അഥീന ബിജുവിന്റെ മുൻപാകെ രണ്ടു മണിക്കൂറിലധികം നീണ്ട ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യം നിഷേധിച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.Read More
‘ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീത്’; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്നും എസ്എൻഡിപി മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് ഇത്തരക്കാർ കരുതുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. [&Read More